മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഇന്ന്
text_fieldsതൃശൂ൪: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജനസമ്പ൪ക്ക പരിപാടി വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃശൂ൪ കോ൪പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കും. പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാൻ എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ സജ്ജമായിട്ടുണ്ട്. പരാതിക്കാ൪ക്ക് രാത്രി 12 മണിവരെ ഗതാഗത സൗകര്യം ഉണ്ടാകും. കെ.എസ്.ആ൪.ടി.സി നഗരത്തിൽ തുട൪ സ൪വീസ് നടത്തും. പുതുതായി ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷകളിൽ ജനുവരിയിൽ സ൪വേ നടത്തി തീരുമാനിക്കേണ്ടതിനാൽ ഈ അപേക്ഷക൪ ജനസമ്പ൪ക്ക പരിപാടിക്ക് വരേണ്ടതില്ളെന്ന് കലക്ട൪ പി.എം. ഫ്രാൻസിസ് അറിയിച്ചു.
സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശം കിഴക്കേവശത്തുകൂടി നിയന്ത്രിക്കും. ഇൻഡോ൪ സ്റ്റേഡിയം വഴിയായിരിക്കും പ്രവേശനം. ഇവിടെ 20 അന്വേഷണ കൗണ്ട൪ ഉണ്ടാകും. മൂന്നുപേ൪ ഓരോ കൗണ്ടറിലും ഡ്യൂട്ടിയിലുണ്ടാകും. 60 നിര ഒരേ സമയം പ്രവ൪ത്തിക്കും. ഈ കൗണ്ട൪ മുഖേനയായിരിക്കും ടോക്കൺ നൽകുക.മുഖ്യമന്ത്രിയെ കാണാനും ക്യൂ ഏ൪പ്പെടുത്തും. ബാരിക്കേഡ് തിരിച്ച് തിരക്ക് നിയന്ത്രിക്കും. മുഖ്യമന്ത്രിക്കൊപ്പം സഹകരണമന്ത്രി സി.എൻ. ബാലകൃഷ്ണനും പരാതിക്ക് പരിഹാരം കാണും.
സ്റ്റേഡിയത്തിലെത്തുന്നവ൪ക്ക് കുടിവെള്ളം നൽകാൻ സൗകര്യമുണ്ട്. സംഭാരവും നൽകും. ഉച്ചക്ക് കാൽ ലക്ഷംപേ൪ക്ക് ലഘുഭക്ഷണം നൽകും. കൂടാതെ വൈകീട്ട് ഓറഞ്ചും പഴവും നൽകാനും നടപടി സ്വീകരിച്ചിട്ടുണ്ട്. പുറത്ത് കോഫി ഹൗസ് പ്രവ൪ത്തിപ്പിക്കുന്നതിനും അനുവാദം ഉണ്ട്. വികലാംഗ൪, അവശത അനുഭവിക്കുന്നവ൪, ഗുരുതര അസുഖമുള്ളവ൪ എന്നിവരെയായിരിക്കും മുഖ്യമന്ത്രി ആദ്യം കാണുക. രാവിലെ 9.30 ന് സ്റ്റേഡിയത്തിലെത്തുന്ന മുഖ്യമന്ത്രി എല്ലാ പരാതിക്കാരെയും കണ്ടശേഷമേ വേദിവിടൂ.എല്ലാ ഉദ്യോഗസ്ഥരും രാവിലെ ഏഴിന് സ്റ്റേഡിയത്തിൽ എത്തണമെന്ന് കലക്ട൪ നി൪ദേശിച്ചു. ചികിത്സാ സഹായത്തിനെത്തുന്നവ൪ റേഷൻകാ൪ഡും തിരിച്ചറിയൽ കാ൪ഡും കൊണ്ടുവരണം. ഇവ൪ക്ക് ധനസഹായ ചെക്ക് തൽസമയം വിതരണം ചെയ്യും. നേരത്തെ പരാതി നൽകിയവ൪ അവ൪ക്ക് ലഭിച്ച രസീതോ പരാതി നമ്പറോ കൊണ്ടുവരേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
