അരുണ്‍കുമാറിനെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന്
text_fieldsകൊച്ചി: സന്തോഷ് മാധവന്‍്റെ പരാതിയെ തുട൪ന്ന് വി. എ അരുൺകുമാറിനെതിരെ നടക്കുന്ന അന്വേഷണത്തിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് ഹൈകോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചു. സന്തോഷ് മാധവൻ അരുൺകുമാറിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുട൪ന്ന് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഇതുവരെ കേസെടുത്തില്ളെന്ന് ചൂണ്ടിക്കാട്ടി ലോയേഴ്സ് കോൺഗ്രസ് നേതാവായ തിരുവനന്തപുരം സ്വദേശി അഡ്വ. വി.കെ രാജു നൽകിയ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി ഇങ്ങിനെ ആരാഞ്ഞത്.
കേസിൽ ഇതുവരെ 22 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ടെന്നും എട്ട് രേഖകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു. തുട൪ന്ന് കേസ് ഈ മാസം 22ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, പി.ആ൪ രാമചന്ദ്ര മേനോൻ എന്നിവ൪ ഉത്തരവായി.
വൈക്കത്ത് 120 ഏക്ക൪ പാടം നികത്താൻ സഹായം വാഗ്ദാനം ചെയ്ത് അച്യുതാനന്ദൻെറ മകനായ വി. എ അരുൺകുമാ൪ തന്‍്റെ പക്കൽ നിന്ന് 70 ലക്ഷം രൂപ കൈപ്പറ്റിയെന്നാരോപിച്ചാണ് സന്തോഷ് മാധവൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 10 ലക്ഷം രൂപ പ്രീതി പ്രസേനനും നൽകി. 2010ൽ താൻ ജയിലിലായതിനാൽ അരുൺകുമാ൪ വാക്കു പാലിച്ചില്ല. പണം മടക്കി നൽകാനും തയാറായില്ല. പണം തിരികെ ആവശ്യപ്പെട്ടതിൻെറ പേരിൽ വീണ്ടും തന്നെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
സെപ്തംബ൪ 20നാണ് പരാതിയിൻമേൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസിനോട് മുഖ്യമന്ത്രി ഉത്തരവിട്ടത്. എന്നാൽ കേസ് നടക്കുകയോ അന്വേഷണം നല്ല രീതിയിൽ നടക്കുകയോ ചെയ്യുന്നില്ല. പ്രതിപക്ഷ നേതാവിൻെറ ഇടപെടലാണ് ഇതിന് കാരണം. അതിനാൽ അരുണിനും പ്രീതിക്കുമെതിരെ ക്രിമിനൽ കേസെടുത്ത് എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തിപ്പിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
