വീണ്ടും സര്‍വേക്ക് സാധ്യത; ജനങ്ങളില്‍ ആശങ്ക
text_fieldsമട്ടന്നൂ൪: നി൪ദിഷ്ട കണ്ണൂ൪ വിമാനത്താവളത്തിൻെറ റൺവേ നി൪മാണവുമായി ബന്ധപ്പെട്ട് 150 ഏക്ക൪ ഭൂമികൂടി ഏറ്റെടുക്കുന്നതിന് മറ്റൊരു സ൪വേ കൂടി നടത്തുമെന്ന് സൂചന. ഒന്നും രണ്ടും ഘട്ടങ്ങളിലായി 1200 ഏക്കറിലധികം ഭൂമി ഏറ്റെടുക്കുകയും മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കലിൻെറ സ൪വേ നടപടികൾ പൂ൪ത്തിയാവുകയും ചെയ്ത സാഹചര്യത്തിൽ വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം പ്രദേശവാസികളിൽ ആശങ്കക്കും വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേ൪ന്ന വിമാനത്താവള ഡയറക്ട൪ ബോ൪ഡ് യോഗത്തിലാണ് റൺവേക്കായി 150 ഏക്ക൪ ഭൂമികൂടി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
നേരത്തേ പറഞ്ഞതിൽനിന്നും റൺവേ മാറുന്നതിൻെറ ഭാഗമായാണ് കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അറിയുന്നത്. അന്താരാഷ്ട്ര വിമാനത്താവളമായതുകൊണ്ടുതന്നെ സമാന്തര റൺവേക്ക് വേണ്ടിയാണെന്ന സംശയവും ഉണ്ട്. എന്നാൽ, വീണ്ടും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മട്ടന്നൂരിൽ പ്രവ൪ത്തിക്കുന്ന വിമാനത്താവള നി൪മാണ ഉദ്യോഗസ്ഥ൪ക്കൊന്നും നി൪ദേശം ലഭിച്ചിട്ടില്ല.
പുതുതായി 150 ഏക്ക൪ ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ സ൪വേ നടത്തുമെന്നാണ് സൂചന. വിമാനത്താവളത്തിൻെറ വിശദമായ പദ്ധതി റിപ്പോ൪ട്ട് തയാറാക്കുന്നതിനുള്ള സ൪വേ പൂ൪ത്തിയായാൽ മാത്രമേ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാവൂ. മൂന്നാംഘട്ടത്തിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ സ൪വേ പൂ൪ത്തിയാവുകയും വിലനി൪ണയം സംബന്ധിച്ച് അന്തിമ തീരുമാനം കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ റൺവേക്കായി വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമാണ് ജനങ്ങളിൽ ആശങ്കക്കു വഴിവെച്ചിട്ടുള്ളത്. വിമാനത്താവളത്തിൻെറ പേരിൽ നാടുനീളെ സ്ഥലം ഏറ്റെടുക്കുകയാണ് ലക്ഷ്യമെന്നാണ് നാട്ടുകാ൪ ആരോപിക്കുന്നത്. നിലവിൽ സ൪വേ നടത്തിയ സ്ഥലത്തിൽനിന്നാവാം 150 ഏക്ക൪ റൺവേ നി൪മാണത്തിന് ഏറ്റെടുക്കുകയെന്നും പറയുന്നുണ്ട്. അല്ലാതെവന്നാൽ മറ്റൊരു പ്രതിഷേധത്തിനു വഴിവെക്കാനും സാധ്യതയുണ്ട്. നിലവിൽ മൂ൪ഖൻപറമ്പിൽ 1276 ഏക്കറോളം ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.
രണ്ടു ഘട്ടങ്ങളിലായി ഏറ്റെടുത്ത ഈ സ്ഥലം വിമാനത്താവളത്തിനായി ഉപയോഗിക്കുമ്പോൾ അനുബന്ധ സ്ഥാപനങ്ങൾക്കായി പരിസരത്തുതന്നെ 783 ഏക്ക൪ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. നോഡൽ ഏജൻസിയായ കിൻഫ്രയാണ് ഭൂമി ഏറ്റെടുക്കുന്നത്. പ്രതിഷേധ സമരങ്ങളുടെ വേലിയേറ്റങ്ങൾക്കൊടുവിൽ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചാണ് രണ്ടാംഘട്ടത്തിൽ ഭൂമി ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ ഭൂവുടമകൾക്ക് നല്ല വില ലഭിക്കുകയും ചെയ്തു.
എന്നാൽ, മൂന്നാംഘട്ട സ൪വേ നടന്ന ഭൂമിക്ക് ന്യായവിലപോലും നൽകാൻ തയാറാകാതെവന്നതോടെ ഭൂവുടമകൾ സമരരംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഏറ്റെടുക്കാനിരിക്കുന്ന 783 ഏക്ക൪ ഭൂമിക്ക് പുറത്താണ് റൺവേ നി൪മാണത്തിനായി 150 ഏക്ക൪കൂടി ഏറ്റെടുക്കുന്നതെങ്കിൽ സംഗതി വഷളാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് വ്യക്തത ലഭിക്കാത്തതും ജനങ്ങളുടെ ആശങ്കക്ക് കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
