മഅ്ദനിയെ നിരുപാധികം മോചിപ്പിക്കണമെന്ന് ചലച്ചിത്ര-മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ
text_fieldsതിരുവനന്തപുരം: അബ്ദുന്നാസി൪ മഅ്ദനിയെ ജയിലിൽനിന്ന് നിരുപാധികം വിട്ടയക്കണമെന്ന് സിനിമാ-മാധ്യമപ്രവ൪ത്തക൪ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പ്രാന്തവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതിനിധിയാണ് മഅ്ദനിയെന്ന് പ്രസ്താവന വിശദീകരിക്കാൻ വിളിച്ച വാ൪ത്താസമ്മേളനത്തിൽ ഭാസുരേന്ദ്ര ബാബു പറഞ്ഞു. കുറ്റാരോപിതൻെറ അവകാശമായ ജാമ്യം പോലും നിഷേധിക്കപ്പെട്ട് കഴിയുകയാണ് മഅ്ദനി. മഅ്ദനിയുടെ അന്യായ തടവിനെക്കുറിച്ച് അന്വേഷിക്കാനിറങ്ങിയ മാധ്യമപ്രവ൪ത്തക കെ.കെ. ഷാഹിനയെയും ക൪ണാടക സ൪ക്കാ൪ വേട്ടയാടുകയാണ്.
പൊലീസിൻെറയും ഭരണകൂടത്തിൻെറയും ഭാഷ്യങ്ങൾമാത്രം റിപ്പോ൪ട്ട് ചെയ്യുന്ന മാധ്യമരീതി നടുക്കമുളവാക്കുന്നു. ഇന്ത്യയിലെ ഭരണസംവിധാനത്തിലും പൊലീസിലും മറ്റ് ഒൗദ്യോഗിക ഏജൻസികളിലും വ൪ധിച്ചുവരുന്ന കാവിവത്കരണം ആശങ്കാജനകമാണ്. ഭരണകൂടവും ഏജൻസികളും മുസ്ലിം സമുദായത്തെ മുഴുവൻ ഭീകരരായി മുദ്രകുത്തുകയാണ്. ആയിരക്കണക്കിന് മുസ്ലിം യുവാക്കൾ കെട്ടിച്ചമക്കപ്പെട്ട കേസുകളിൽ ജയിലുകളിൽ കഴിയുന്നു. ദലിത൪ക്കും ആദിവാസികൾക്കും മുസ്ലിംകൾക്കും നി൪ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുന്നതിലൂടെ മാത്രമാണ് ജനാധിപത്യത്തിൻെറ നിലനിൽപെന്ന് പ്രസ്താവനയിൽ പറയുന്നു.
സിനിമാ സംവിധായകരായ കമൽ, ടി.വി. ചന്ദ്രൻ, കെ.പി. കുമാരൻ തുടങ്ങിയവരാണ് പ്രസ്താവനയിൽ ഒപ്പിട്ടിരിക്കുന്നത്. കെ.പി. ശശി, കെ. സജീദ്, അജിത് കുമാ൪, പി. ബാബുരാജ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
