Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right‘ഇസ്ലാമിക...

‘ഇസ്ലാമിക പ്രസ്ഥാനങ്ങളെ മതരാഷ്ട്രവാദികളെന്ന് വിളിക്കുന്നവരെ ജനം അംഗീകരിക്കില്ല’

text_fields
bookmark_border
‘ഇസ്ലാമിക പ്രസ്ഥാനങ്ങളെ മതരാഷ്ട്രവാദികളെന്ന് വിളിക്കുന്നവരെ ജനം അംഗീകരിക്കില്ല’
cancel

കരുനാഗപ്പള്ളി: ഇസ്ലാമിക പ്രസ്ഥാനങ്ങളെ മതരാഷ്ട്രവാദികളെന്ന് വിളിച്ച് അവഹേളിക്കുന്നവ൪ക്ക് ഇനി അതിന് കഴിയില്ളെന്നും അത്തരം പ്രചാരണം ജനങ്ങൾ അംഗീകരിക്കില്ളെന്നും പാളയം ഇമാം മൗലവി ജമാലുദ്ദീൻ മങ്കട. ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി വന്ദന ഓഡിറ്റോറിയം അങ്കണത്തിൽ നടന്ന ‘അറബ് വസന്തം’ സന്ദേശസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. ഏകാധിപതികൾക്കും സ്വേച്ഛാധിപതികൾക്കുമെതിരെ ഇസ്ലാമിസ്റ്റുകളുടെയും സമാധാന ചിത്തരായവരുടെയും ക്രമമായ പ്രവ൪ത്തനമാണ് ലോകത്ത് അറബ് വസന്തത്തിലൂടെയുണ്ടായ മാറ്റം. ലോകജനതയിൽ മാറ്റത്തിൻെറ അലയൊലികൾ നടന്നുകൊണ്ടിരിക്കുകയാണ്.
ഇസ്ലാമിസ്റ്റുകൾ മതാന്ധതബാധിച്ചവരാണെന്ന് പറഞ്ഞുനടന്നവ൪ക്ക് തെറ്റി. തുനീഷ്യയിലും ഈജിപ്തിലും ലിബിയിലും ജ്വലിച്ചുവന്ന വിപ്ളവം ഇസ്ലാമിസ്റ്റുകളുടെ വിജയമാണ്. സെക്യുലറിസ്റ്റുകൾ പറയുന്നത് പോലെയുള്ള താലിബാൻ മോഡൽ ഇസ്ലാമല്ല ഇസ്ലാമിസ്റ്റുകൾ വിഭാവന ചെയ്യുന്നത്.
ഇസ്ലാമിനെയും ജനാധിപത്യ വ്യവസ്ഥയെയും തക൪ക്കാൻ കച്ചകെട്ടി ഇറങ്ങിയ അമേരിക്ക ഉൾപ്പെടെയുള്ള മുതലാളിത്ത കോ൪പറേറ്റ് രാജ്യങ്ങൾ ഇന്ന് കടുത്ത സാമ്പത്തിക അരാജകത്വം നേരിടുകയാണ്. ഇൻറ൪നെറ്റിലൂടെയും ഫെയ്സ് ബുക്കിലൂടെയും ചാറ്റിങ്ങിലൂടെയും ലോകത്ത് നടക്കുന്ന മാറ്റങ്ങൾ യുവജനം പാലിച്ചുകൊണ്ടിരിക്കുന്നു. ഇത് പുതിയ വഴിത്തിരിവിലേക്ക് ലോകത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ സക്കീ൪ ഹുസൈൻ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസ൪ തങ്കയത്തിൽ സ്വാഗതവും വൈസ് പ്രസിഡൻറ് ഹനീഫാ തേവലക്കര നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി ജബൽ മസ്ജിദ് ഇമാം എസ്.എസ്. അക്ബ൪ മൗലവി പ്രാ൪ഥന നി൪വഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story