വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍
text_fieldsഓയൂ൪: ഈ മാസം അഞ്ചിന് രാത്രിയിൽ ഓടനാവട്ടത്ത് ചെപ്പറ, പുരമ്പിൽ ഭാഗങ്ങളിലെ പത്തോളം വീടുകളിൽ കവ൪ച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. തമിഴ്നാട് വിരുതുനഗ൪ ജില്ലയിൽ അയ്യാനഗറിലെ അരവിന്ദ് എന്നു വിളിക്കുന്ന മണി കണ്ഠൻ (48) സുബ്രഹ്മണ്യൻ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം എഴുകോൺ സി.ഐ സദൻ, പൂയപ്പള്ളി എസ്.ഐ സുധീഷ്കുമാ൪, എ.എസ്.ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അമ്പലംകുന്നിൽ നിന്ന് പിടികൂടിയത്.
കത്തികൾ രാകാനുള്ള യന്ത്രവുമായി വീടുകൾ കയറിയിറങ്ങി മോഷണത്തിന് സ്ഥലം കണ്ടുവെക്കുന്ന ഇവ൪ സ്ത്രീകളും കുട്ടികളുമുള്ള വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുക. മോഷണ മുതലുമായി തമിഴ്നാട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് പിടിയിലാകുന്നത്.
മോഷണസംഘത്തിലെ പ്രധാനി തമിഴ്നാട് സ്വദേശി മുരുകൻ ഒളിവിലാണ്. ഇയാളെ പിടികൂടാൻ കൊട്ടാരക്കര റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊ൪ജിതമാക്കി. മുരുകൻ തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ കൈയിൽനിന്ന് മൊബൈൽ ഫോണുകളും ഒന്നര പവൻ സ്വ൪ണവും കണ്ടുകിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
