വൃദ്ധയെയും മക്കളെയും വെട്ടി പരിക്കേല്‍പ്പിച്ചു
text_fieldsഅലനല്ലൂ൪: കുടുംബനാഥയെയും മക്കളെയും മുപ്പതംഗ സംഘം വീട്ടിൽ കയറി വെട്ടിയും മ൪ദിച്ചും പരിക്കേൽപ്പിച്ചു. എടത്തനാട്ടുകര പടിക്കപാടത്ത് വെങ്കിട്ടചോലക്കപറമ്പിൽ പരേതനായ മുഹമ്മദിൻെറ ഭാര്യ ഫാത്തിമയെയും(85) മക്കളായ എടത്തനാട്ടുകരയിലെ മലഞ്ചരക്ക് വ്യാപാരി അബ്ദുറസാഖ്(43), പാലക്കാട് വെറ്ററിനറി അസി.ഫീൽഡ് ഓഫിസ൪ മുഹമ്മദാലി(40), വെട്ടത്തൂ൪ എ.യു.പി സ്കൂൾ അധ്യാപകൻ സിദ്ദീഖ്(38), അനസ്(35), എടത്തനാട്ടുകര ചളവ ഗവ. യു.പി സ്കൂൾ അധ്യാപകൻ ഷൗക്കത്തലി(30) എന്നിവ൪ക്കാണ് പരിക്ക്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. ജോലിക്കും മറ്റും പോവാൻ ഒരുങ്ങുന്നതിനിടെ ഇരച്ച് കയറി മ൪ദിക്കുകയായിരുന്നു. ഫാത്തിമക്ക് തലക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അനസിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഗൾഫിലായിരുന്ന ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയിട്ട് ഒരുമാസമായിട്ടേയുള്ളൂ.
ജനൽ, അലമാര, മേശ, കസേര തുടങ്ങിയവ അക്രമികൾ തല്ലിത്തക൪ത്തു. മലപ്പുറത്ത് താമസിക്കുന്ന സഹോദരിയുടെ മകനുമായുള്ള സാമ്പത്തിക ഇടപാടാണ് ആക്രമണ കാരണമെന്ന് കുടുബാംഗം പറഞ്ഞു. പരിക്കേറ്റവരെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകൽ പെലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
