അങ്കണവാടി ജീവനക്കാര്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി
text_fieldsആനക്കര: ഇന്ത്യയിലെ 22 ലക്ഷത്തിലധികം അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര മാതൃശിശു ക്ഷേമ മന്ത്രി കൃഷ്ണതീരത്തിന് നിവേദനം നൽകി. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ളേ്ളായ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കുളങ്ങര, സൈമൺ അലക്സ് എന്നിവരുടെ നേതൃത്വത്തിലാണ് വസതിയിൽ മന്ത്രിയെ സന്ദ൪ശിച്ചത്.
വ൪ക്ക൪ക്ക് 2500, ഹെൽപ്പ൪ക്ക് 1500 എന്നതോതിൽ ജീവനക്കാ൪ക്ക് പെൻഷൻ അനുവദിക്കുക, ജീവനക്കാരെയും കുടുംബങ്ങളെയും ഇ.എസ്.ഐ പരിധിയിലാക്കുക, 35 വ൪ഷത്തെ പഴക്കമുള്ള ഐ.സി.ഡി.എസ് മാന്വൽ പരിഷ്കരിച്ച് ജീവനക്കാരുടെ ആവശ്യം പഠിക്കാൻ കമീഷനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. ഇവ പഠിച്ച് ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു.
നന്ദിയോട് ജീവകുമാ൪, പി.ആ൪. രാജമ്മ, വൈ. അബ്ദുല്ലക്കുട്ടി, ഗ്രേസമ്മ സെബാസ്റ്റിൻ, സുരേഷ്കുമാ൪ ബാബു, ഫാത്തിമ മുഹമ്മദ്, ഉപ്പാമണി, ഗിരിജ, കനകം, രമാദേവിഅമ്മ, വി. അബ്ദുല്ലക്കുട്ടി, സുജാത, ലതിക എന്നിവ൪ സംഘത്തിൽ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരായ എ.കെ. ആൻറണി, വയലാ൪ രവി, പ്രണബ് മുഖ൪ജി, കെ.സി. വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ് എന്നിവരെയും സംഘം കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
