ജില്ലയില്‍ പെന്‍റാവാലന്‍റ് വാക്സിനേഷന്‍ ആരംഭിച്ചു
text_fieldsപാലക്കാട്: കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് പെൻറാവാലൻറ് വാക്സിനേഷൻ ജില്ലയിൽ ആരംഭിച്ചു. അഞ്ച് വാക്സിനുകൾ സംയോജിപ്പിച്ച് ഒറ്റ വാക്സിനായി ക്രമീകരിച്ചുള്ളതാണ് പെൻറാ വാലൻറ് വാക്സിനേഷൻ. ഇത് വഴി കുത്തിവെപ്പുകളുടെ എണ്ണം കുറക്കാനും പ്രതിരോധിക്കുന്ന രോഗങ്ങളുടെ എണ്ണം അഞ്ചായി ഉയ൪ത്താനും കഴിയും.
കുഞ്ഞ് ജനിച്ച് ആറാഴ്ചക്കുശേഷം ആദ്യഡോസും പത്താഴ്ചക്കുശേഷം രണ്ടാമത്തെ ഡോസും 14 ആഴ്ചക്കുശേഷം മൂന്നാമത്തെ ഡോസും മരുന്ന് നൽകണം.
നേരത്തെ വില്ലൻചുമ, തൊണ്ടമുള്ള്, കുതിരസന്നി തുടങ്ങിയ രോഗങ്ങൾക്ക് ട്രിപ്പിൾ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി-ക്കുള്ള പ്രതിരോധ വാക്സിനും മാത്രമാണ് നൽകിയിരുന്നത്. ഇതോടൊപ്പം മെനിഞ്ചൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ അണുബാധക്കുള്ള പ്രതിരോധ കുത്തിവെയ്പായ ഹിബ് വാക്സിനുമാണ് നൽകിയിരുന്നത്. ഹിബ് വാക്സിൻ ചെലവേറിയതായതിനാൽ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് നൽകിയിരുന്നത്.
വാക്സിനേഷൻെറ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ളോക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ നി൪വഹിച്ചു. കലക്ട൪ കെ.വി. മോഹൻകുമാറിൻെറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. എൻ.വി. കൃഷ്ണനുണ്ണി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജ൪ ഡോ. എം. ശ്രീഹരി എന്നിവ൪ സംസാരിച്ചു. ഡി.എം.ഒ ഡോ. കെ. വേണുഗോപാലൻ സ്വാഗതവും ജില്ലാ ആ൪.സി.എച്ച് ഓഫിസ൪ പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
