തവനൂര്‍ ബ്ളോക്ക് കോണ്‍ഗ്രസില്‍ വിഭാഗീയത
text_fieldsഎടപ്പാൾ: തവനൂ൪ ബ്ളോക്ക് കോൺഗ്രസിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻറും എ ഗ്രൂപ്പ് നേതാവുമായ ടി.പി. മുഹമ്മദിനെതിരെ ‘ഐ’ ഗ്രൂപ്പിൻെറ പേരിൽ ഒരു വിഭാഗം ബുധനാഴ്ച വാ൪ത്താസമ്മേളനം നടത്തിയതോടെയാണ് ഗ്രൂപ്പ് വൈരം പുറത്തായത്.
കഴിഞ്ഞ ദിവസം വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വട്ടംകുളത്ത് സംഘടിപ്പിച്ച മുല്ലപ്പെരിയാ൪ ഐക്യദാ൪ഢ്യ ഉപവാസ സമരത്തിൽനിന്ന് ഒരു വിഭാഗം നേതാക്കളും പ്രവ൪ത്തകരും വിട്ടുനിന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാ൪ഥിക്കെതിരെ പ്രവ൪ത്തിച്ചെന്ന് ആരോപണമുള്ള കാലടി പഞ്ചായത്തിലെ നേതാവിനെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഒരുവിഭാഗം ബഹിഷ്കരിച്ചത്.
യു.ഡി.എഫ് സ്ഥാനാ൪ഥികൾക്കെതിരെ പ്രവ൪ത്തിച്ചെങ്കിൽ കെ.പി.സി.സി നിയോഗിച്ച വക്കം പുരുഷോത്തമൻ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു വേണ്ടതെന്നും ഇപ്പോൾ ബ്ളോക്ക് പ്രസിഡൻറ് നടത്തുന്നത് വ്യക്തിവൈരാഗ്യമാണെന്നും വാ൪ത്താസമ്മേളനം നടത്തിയവ൪ പറഞ്ഞു. നടക്കാത്ത പരിപാടികൾക്കായി പിരിച്ചെടുത്ത തുക തിരികെ നൽകാൻ പ്രസിഡൻറ് തയാറാകുന്നില്ല.
വ്യക്തമായ വരവുചെലവ് കണക്കുകൾ ബ്ളോക്ക് കമ്മിറ്റി അവതരിപ്പിക്കുന്നില്ളെന്നും പ്രസിഡൻറ് സാമുദായിക വികാരം ഇളക്കിവിടാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
പ്രസിഡൻറ് പ്രവ൪ത്തന ശൈലി മാറ്റിയില്ളെങ്കിൽ മാറിനിൽക്കണമെന്നും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്ത ടി.പി. കുഞ്ഞിമരക്കാ൪, ടി.വി. അബ്ദുസ്സലാം, ടി.എ. ബക്ക൪ഹാജി, വാസുദേവൻ, കെ.ജി. ബാബു, സുനിൽ കാടഞ്ചേരി, ആനന്ദൻ കറുത്തേടത്ത് എന്നിവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
