പൂക്കോട്ടുംപാടം സ്കൂളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി
text_fieldsപൂക്കോട്ടുംപാടം: ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ വീണ്ടും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ചൊവ്വാഴ്ച രാത്രി സ്കൂളിൽ അതിക്രമിച്ച് കയറി ഹയ൪ സെക്കൻഡറി വിഭാഗം, ഓഫിസ്, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ ചാണകം എറിഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഹയ൪ സെക്കൻഡറി വിഭാഗത്തിലെ അധ്യാപകൻെറ വീട്ടിൽ നി൪ത്തിയിട്ട ബൈക്കിൻെറ ഇൻഡിക്കേറ്ററുകളും നശിപ്പിച്ചതായും പരാതിയുണ്ട്. നിലമ്പൂ൪ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
മൂന്ന് മാസം മുമ്പ് സ്കൂൾ ഓഫിസിലും സ്റ്റാഫ് റൂമിലും ആസിഡ് കുപ്പിയെറിഞ്ഞിരുന്നു. സ്കൂൾ അങ്കണത്തിൽ നി൪ത്തിയിട്ട അധ്യാപകൻെറ കാ൪ തക൪ക്കുകയും ചെയ്തു. സ്കൂളിൽനിന്ന് പുറത്താക്കിയ വിദ്യാ൪ഥികളിൽ ചിലരാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. ചിലരെ നിലമ്പൂ൪ എ.എസ്.ഐ പി.ടി. ഉമ്മറിൻെറ നേതൃത്വത്തിലെ സംഘം കസ്റ്റഡിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
