ക്രിസ്മസ്-പുതുവത്സരം: ചാരായ വില്‍പന തടയാന്‍ സ്ക്വാഡ്
text_fieldsനിലമ്പൂ൪: ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ചാരായ നി൪മാണം തടയാൻ താലൂക്ക് തലത്തിൽ സംയുക്ത സ്ക്വാഡ് രൂപവത്കരിച്ചു. വനം, എക്സൈസ്, റവന്യു, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് രൂപവത്കരിച്ചത്.
ബുധനാഴ്ച ബ്ളോക്ക് പഞ്ചായത്ത് ഓഫിസിൽ ചേ൪ന്ന യോഗത്തിലാണ് തീരുമാനം. കേരള-തമിഴ്നാട് അതി൪ത്തി പ്രദേശമായ വഴിക്കടവ് ആനമറിയിലെ എക്സൈസ് ചെക്പോസ്റ്റിൽ പരിശോധന ക൪ശനമാക്കാനും തീരുമാനിച്ചു.
വാഹനപരിശോധനക്കിടെ ചെക്പോസ്റ്റ് ജീവനക്കാ൪ക്കെതിരെ വാഹന യാത്രക്കാ൪ തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഇത് തടയാൻ പ്രദേശത്ത് ജനകീയ സമിതിക്ക് രൂപം നൽകാും. ഓരോ പഞ്ചായത്തിലും മൂന്നിൽ കുറയാത്ത ജാഗ്രതാ സമിതികൾ രൂപവത്കരിക്കും.
എടക്കര കേന്ദ്രീകരിച്ച് എക്സൈസ് റെയ്ഞ്ച് ഓഫിസ് തുടങ്ങുന്നതിന് സ൪ക്കാറിലേക്ക് പ്രപ്പോസൽ നൽകാനും തീരുമാനമായി. നിലമ്പൂ൪ നഗരസഭയും മറ്റ് എട്ട് പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് നിലവിലെ നിലമ്പൂ൪ എക്സൈസ് റെയ്ഞ്ചിൻെറ പരിധി. വനാതി൪ത്തി പ്രദേശങ്ങളും ഗ്രാമീണ മേഖലകളും ആയതിനാൽ മേഖല മുഴുവൻ ശ്രദ്ധിക്കാൻ നിലമ്പൂ൪ റെയ്ഞ്ചിന് കഴിയാതെ വരുന്നു. ഇതിന് പരിഹാരമായാണ് എടക്കര കേന്ദ്രമാക്കി പുതിയ എക്സൈസ് റെയ്ഞ്ച് ഓഫിസ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. വഴിക്കടവ് പുന്നക്കലിലെ എക്സൈസ് ചെക്പോസ്റ്റ് നാടുകാണി ചുരത്തിന് താഴെ ആനമറിയിൽ സ്ഥാപിക്കാനുള്ള പ്രപ്പോസലും ഇതോടൊപ്പം വെക്കും.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷേ൪ളി വ൪ഗീസ് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് അംഗം പുഷ്പവല്ലി, എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ പി. ബാലകൃഷ്ണൻ, ചുങ്കത്തറ പഞ്ചായത്തംഗം മുസ്തഫ കൊക്കഞ്ചേരി, അമരമ്പലം പഞ്ചായത്ത് അംഗം വി.കെ. ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാ൪ട്ടി നേതാക്കളായ കെ.ടി. കുഞ്ഞാൻ, ലത്തീഫ് മണിമൂളി, കരുളായി റെയ്ഞ്ച് ഓഫിസ൪ സുനിൽകുമാ൪ എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
