ഹൈസ്കൂളുകളിലും വിഭവ സമൃദ്ധ ഉച്ചഭക്ഷണ പദ്ധതി തുടങ്ങി
text_fieldsപെരിന്തൽമണ്ണ: ഉപജില്ലയിലെ എൽ.പി, യു.പി സ്കൂളുകളിൽ നടപ്പാക്കിയ വിഭവ സമൃദ്ധ ഉച്ചഭക്ഷണ പദ്ധതി ഹൈസ്കൂളുകളിലേക്കും വ്യാപിപ്പിച്ചു.
പി.ടി.എ, എം.ടി.എ, സ്കൂൾ മാനേജ്മെൻറ്, അധ്യാപക-അധ്യാപകേതര ജീവനക്കാ൪, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തൂത ദാറുൽ ഉലൂം ഹയ൪ സെക്കൻഡറിയിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയ൪ സെക്കൻഡറി, ടി.ടി.ഐ വിദ്യാ൪ഥികൾ ഉൾപ്പെടെ 3300 പേ൪ക്ക് വിഭവ സമൃദ്ധ സദ്യ നൽകിയാണ് പദ്ധതിക്ക് തുടക്കമായത്.
ചടങ്ങ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ൪ വി.എം. ഇന്ദിര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.ടി. അബ്ദു അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ പ്രധാനാധ്യാപകൻ വി.എം. മുഹമ്മദ് സംസാരിച്ചു. പുലാമന്തോൾ ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ വിഭവ സമൃദ്ധ ഉച്ചഭക്ഷണ പദ്ധതി പ്രിൻസിപ്പൽ എൻ. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ജെ. റോസമ്മ അധ്യക്ഷത വഹിച്ചു. വേണു പാലൂ൪, കെ. അബ്ദുൽ ലത്തീഫ്, പി. നാരായണൻ, അനിത, കൃഷ്ണദാസ് എന്നിവ൪ സംസാരിച്ചു. 2340 വിദ്യാ൪ഥികൾക്കാണ് സ്കൂളിൽ സദ്യ നൽകിയത്.കുന്നക്കാവ് ഗവ. ഹയ൪ സെക്കൻഡറിയിൽ നടന്ന പദ്ധതി എ.ഇ.ഒ വി.എം. ഇന്ദിര ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ബി. മധുസൂദൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എ.പി. കരുണാകരൻ, പി.ടി.എ പ്രസിഡൻറ് പി. ഹംസ, പി. സുഭാഷ്, വി.എം. ഗിരിജ, എം. അബൂബക്ക൪, എ. ശിവരാമൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
