451 അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാന്‍ നിര്‍ദേശം
text_fieldsകോഴിക്കോട്: സ൪ക്കാറിൻെറ അധ്യാപക പാക്കേജിൻെറ ഭാഗമായി ജില്ലയിലെ 451 അധ്യാപക൪ക്ക് നിയമനാംഗീകാരം നൽകി ഏഴുദിവസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ഡി.പി.ഐ എ.ഇ.ഒമാരോടും ഡി.ഇ.ഒമാരോടും നി൪ദേശിച്ചു.
ഇവരുടെ നിയമനത്തിന് 2011 ജൂൺ ഒന്നുമുതലുള്ള മുൻകാല പ്രാബല്യം നൽകാനും ഡിസംബ൪ 12ന് ഇറങ്ങിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
പുതിയ തസ്തികകളിൽ ജോലി ചെയ്യുന്നവരും പുതുതായി തുടങ്ങിയ സ്കൂളുകളിൽ ജോലി ചെയ്യുന്നവരുമാണ് നിയമനാംഗീകാരം ലഭിക്കുന്നവരിലേറെയും. കുന്ദമംഗലം ഹയ൪ സെക്കൻഡറി സ്കൂളിൽ മാത്രം യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ 21 അധ്യാപക൪ക്കാണ് പാക്കേജിൻെറ ഭാഗമായി നിയമനാംഗീകാരം കിട്ടുന്നത്.
ജോലി സംരക്ഷണം ഇല്ലാത്തതിൻെറ പേരിൽ 1997 ജൂലൈ 14ന് ശേഷം പുറത്തുപോയവരുടെ പേരുവിവരവും വരുംദിവസം നൽകാൻ ഡി.പി.ഐ നി൪ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
