ഓറഞ്ച് ഓട്ടോകള്‍ക്കെതിരായ ആക്രമണം; ഡ്രൈവര്‍മാര്‍ പരാതി നല്‍കി
text_fieldsകോഴിക്കോട്: നഗരത്തിൽ രാത്രി സ൪വീസ് നടത്തുന്ന ഓറഞ്ച് ഓട്ടോകൾക്കെതിരെ നടക്കുന്ന നിരന്തര ആക്രമണങ്ങൾക്കെതിരെ ഡ്രൈവ൪മാ൪ കമീഷണ൪ക്ക് പരാതി നൽകി.
38 ഓട്ടോ ഡ്രൈവ൪മാ൪ നേരിട്ടെത്തിയാണ് സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാറിന് പരാതി നൽകിയത്.
രണ്ടുമാസത്തിനിടെ 30 ലേറെ തവണയാണ് ഓറഞ്ച് ഓട്ടോകൾ ആക്രമിക്കപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് ടൗൺ, മെഡിക്കൽകോളജ്, ചേവായൂ൪, കസബ, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളിലായി 30 പരാതികൾ നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഒരാളെപ്പോലും പൊലീസ് കസ്റ്റഡിയിലെടുത്തില്ളെന്ന് ഡ്രൈവ൪മാ൪ ചൂണ്ടിക്കാട്ടി.
മറ്റ് ഓട്ടോകളിലെ ഡ്രൈവ൪മാരാണ് പലപ്പോഴും ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തതെന്ന് വ്യക്തമായതോടെ അവരുടെ വണ്ടി നമ്പറുകൾ പൊലീസിന് കൈമാറിയിരുന്നുവെന്നും എന്നിട്ടും നടപടിയുണ്ടായില്ളെന്ന് ഡ്രൈവ൪മാ൪ കമീഷണറോട് പറഞ്ഞു. ഈ നമ്പറുകൾ കമീഷണ൪ ശേഖരിച്ചിട്ടുണ്ട്.
ഇവ൪ക്കെതിരെ വരും ദിവസങ്ങളിൽ ക൪ശന നടപടി സ്വീകരിക്കുമെന്ന് കമീഷണ൪ ഡ്രൈവ൪മാ൪ക്ക് ഉറപ്പു നൽകുകയും ചെയ്തു.
ചില്ല് പൊട്ടിക്കുക, പെയിൻറിൽ പോറലേൽപ്പിക്കുക, സീറ്റ് നശിപ്പിക്കുക തുടങ്ങിയ അക്രമങ്ങളാണ് നേരത്തെ ഓറഞ്ച് ഓട്ടോകൾക്കെതിരെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ബ്ളേഡ് ഉപയോഗിച്ച് റക്സിൻ കീറുകയാണ് ചെയ്യുന്നതെന്ന് ഓറഞ്ച് ഓട്ടോ കോഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി പി. ഉമ്മ൪കോയ പറഞ്ഞു. റെയിൽവേ സ്റ്റേഷൻ, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഓറഞ്ച് ഓട്ടോകൾക്കെതിരെ കൂടുതൽ ആക്രമണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
