പ്രഥമ പരിഗണന സുഗമമായ തെരഞ്ഞെടുപ്പിന്
text_fieldsകുവൈത്ത് സിറ്റി: അധികാരമേറ്റതിനു പിന്നാലെ മന്ത്രിസഭയുടെ ആദ്യ യോഗം പധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അൽ ഹമദ് അസ്വബാഹിൻെറ നേതൃത്വത്തിൽ ചേ൪ന്നു. യോഗ തീരുമാനങ്ങൾ വിദ്യാഭ്യാസ, നീതിന്യായ മന്ത്രി അഹ്മദ് അൽ മുലൈഫി വിശദീകരിച്ചു.
പ്രധാനമായും പത്ത് തീരുമാനങ്ങളാണ് എടുത്തത്. 1) സുഗമമായ തെരഞ്ഞെടുപ്പിന് അവസരമൊരുക്കുക എന്നതിനാണ് മന്ത്രിസഭയുടെ പ്രഥമ പരിഗണന. ഇതിനാവശ്യമായ എല്ലാ നടപടികളും, ആവശ്യമെങ്കിൽ ബില്ലുകൾ പാസാക്കുന്നതടക്കം, സ്വീകരിക്കും. 2) രാജ്യത്തിൻെറ ഐക്യവും സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനുള്ള നടപടികളെടുക്കും. 3) എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിക്കുകയും കെട്ടിക്കിടക്കുന്ന ഫയലുകൾ തീ൪പ്പാക്കുകയും ചെയ്യും. 4) എല്ലാവിധ അഴിമതിക്കുമെതിരെയും അതിൻെറ കാരണങ്ങൾക്കെതിരെയും പോരാടും. 5) സ൪ക്കാ൪ പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കും. 6) സ൪ക്കാ൪ പദ്ധതികൾ നടപ്പാക്കാൻ അനുയോജ്യമായ സാഹചര്യങ്ങളൊരുക്കും. 7) രാജ്യത്തിൻെറ വികസനപ്രവ൪ത്തനങ്ങൾ ലക്ഷ്യം കാണുന്നതിലേക്ക് മാധ്യമങ്ങളുടെ പങ്ക് വ൪ധിപ്പിക്കും. 8) സ൪ക്കാ൪ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവ൪ത്തന രീതി മെച്ചപ്പെടുത്തും. 9) നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. 10) സ൪ക്കാറും ദേശീയ അസംബ്ളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
