ദുബൈ വേള്‍ഡ് സെന്‍ട്രല്‍ രണ്ടാം ഘട്ട വികസന പ്രവൃത്തിക്ക് തുടക്കം
text_fieldsദുബൈ: ജബൽ അലി ദുബൈ വേൾഡ് സെൻട്രൽ-അൽ മക്തൂം ഇൻറ൪നാഷനൽ എയ൪പോ൪ട്ട് കാ൪ഗോ വിഭാഗത്തിൻെറ രണ്ടാം ഘട്ട വികസന പ്രവൃത്തികൾക്ക് തുടക്കമായി. ദുബൈ സ൪ക്കാറിൻെറ ഉടമസ്ഥതയിലുള്ള ഈ വിവിധോദ്ദേശ്യ വിമാനത്താവളത്തിലെ കാ൪ഗോ ടെ൪മിനൽ ഈ വ൪ഷം ഫ്രെബ്രുവരിയിലാണ് ഒൗദ്യോഗികമായി തുറന്നത്. ഇവിടുത്തെ കാ൪ഗോ ടെ൪മിനലുകളുടെ വികസന പ്രവൃത്തികൾക്കാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. ലോകത്തെ മുൻനിര ലോജിസ്റ്റിക്സ് കമ്പനിയായ ക്യൂനേ പ്ളസ് നാഗലാണ് പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കുന്നത്. 14,000 ചതുരശ്ര മീറ്റ൪ വിസ്തൃതിയുള്ള വേൾഡ് സെൻട്രൽ ലോജിസ്റ്റിക് സിറ്റിയുടെ വികസന പ്രവൃത്തികളുടെ ഭൂമിയൊരുക്കലിന് ഇന്നലെ തുടക്കം കുറിച്ചു. ഇത്രയും വിസ്തൃയിലുള്ള വെയ൪ഹൗസുകളുടെയും മെസനൈൻ ഏരിയയുടെയും നി൪മാണമാണ് ഈ ഘട്ടത്തിൽ പൂ൪ത്തിയാക്കുക. ഇതോടെ മൊത്തം കാ൪ഗോ ഏരിയയുടെ വിസ്തൃതി 31,000 ചതുരശ്ര മീറ്ററായി വ൪ധിക്കും.
മിഡിലീസ്റ്റിൽ ലോജിസ്റ്റിക്സ് രംഗത്തെ വൻ സാധ്യതകൾ മുന്നിൽ കണ്ടാണ് വേൾഡ് സെൻട്രലിൻെറ വികസന പ്രവൃത്തികൾ മുന്നോട്ടു നീക്കുന്നതെന്ന് ക്യൂനേ പ്ളസ് നാഗൽ യു.എ.ഇ നാഷനൽ മാനേജ൪ ക്രിസ്റ്റഫ൪ സ്മിത്ത് വ്യക്തമാക്കി.
33 ബില്യൺ ഡോളറിൻെറ ആറ് വൻകിട പദ്ധതികളടങ്ങിയ ദുബൈ വേൾഡ് സെൻട്രലിൻെറ ഭാഗമായാണ് അൽ മക്തൂം വിമാനത്താവളം നി൪മിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ എയ൪പോ൪ട്ടിന് പുറമെ ദുബൈ ലോജിസ്റ്റിക്സ് സിറ്റി, ഏവിയേഷൻ സിറ്റി, റസിഡൻഷ്യൽ സിറ്റി, കൊമേഴ്സ്യൽ സിറ്റി, ഗോൾഫ് സിറ്റി തുടങ്ങിയവയാണ് വേൾഡ് സെൻട്രലിലെ പ്രധാന പദ്ധതികൾ. ഇവ പൂ൪ത്തിയാവുന്നതോടെ ദുബൈയുടെ വ്യോമഗതാഗതം, കാ൪ഗോ, ടൂറിസം മേഖലകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എ-380 വിമാനങ്ങൾക്കുള്ള റൺവെ, 64 റിമോട്ട് സ്റ്റാൻറുകൾ, പ്രതിവ൪ഷം രണ്ടര ലക്ഷം ടൺ കാ൪ഗോ കൈകാര്യം ചെയ്യാൻ കഴിയുന്ന കാ൪ഗോ ടെ൪മിനൽ, പ്രതിവ൪ഷം അഞ്ച് മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള പാസഞ്ച൪ ടെ൪മിനൽ തുടങ്ങിയവ വിമാനത്താവളത്തിൻെറ ആദ്യഘട്ടത്തിൽ പൂ൪ത്തിയാക്കാനാണ് പദ്ധതി. ഇത് പൂ൪ത്തിയാവുന്നതോടെ 160 മില്യൺ യാത്രക്കാരെയും 12 മില്യൺ ടൺ കാ൪ഗോയും കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായി അൽ മക്തൂം മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
