ദുബൈ സെന്‍ട്രല്‍ ജയിലില്‍ ‘ലോകകപ്പ്’: സാക്ഷിയാകാന്‍ ഇതിഹാസ താരമെത്തും
text_fieldsദുബൈ: രാജ്യത്തിൻെറ നാൽപതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി തടവുകാ൪ക്കായി സംഘടിപ്പിക്കുന്ന കാൽപന്തുകളിക്ക് സാക്ഷിയാകാൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുമെത്തും. ദുബൈ പൊലീസിൻെറ നേതൃത്വത്തിൽ സെൻട്രൽ ജയിലിൽ ഒരുക്കുന്ന മൽസരത്തിൻെറ തിങ്കളാഴ്ച നടക്കുന്ന കലാശക്കളിയിലാണ് അദ്ദേഹം എത്തുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള തടവുകാ൪ക്കായി ലോക കപ്പിൻെറ മാതൃകയിലാണ് മൽസരങ്ങൾ നടന്നുവരുന്നത്. തടവുകാരെ രാജ്യങ്ങളുടെ പേരിൽ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് മൽസരം. മൊത്തം 11 ടീമുകൾ മൽസരിക്കുന്ന ടൂ൪ണമെൻറിൽ ഇന്ത്യയും രംഗത്തുണ്ട്. ഈ ‘ലോകകപ്പി‘ലെ ജേതാക്കൾക്ക് മറഡോണ ട്രോഫി സമ്മാനിക്കും.
ഈ മാസം അഞ്ചിനാണ് മത്സരങ്ങൾ ആരംഭിച്ചത്. നൈജീരിയയും കാമറൂണും തമ്മിലാണ് കലാശപോരാട്ടം. യു.എ.ഇയെയും ഐവറി കോസ്റ്റിനെയും പരാജയപ്പെടുത്തിയാണ് ഈ ടീമുകൾ ഫൈനലിലെത്തിയത്.
യു.എ.ഇ, ഇറാൻ, ബ്രിട്ടൻ, ഇന്ത്യ, മെക്സിക്കോ, കാമറൂൺ, ഈജിപ്ത്, പാകിസ്താൻ, ഫിലിപ്പീൻസ്, വിയറ്റ്നാം, നൈജീരിയ, ഐവറി കോസ്റ്റ് എന്നീ ടീമുകളാണ് മത്സരിച്ചത്. ഏഴ് കളിക്കാരും ഗോൾ കീപ്പറുമാണ് ഓരോ ടീമിലുമുള്ളത്.
വിജയികൾക്ക് ഒരു ലക്ഷം ദി൪ഹത്തിൻെറ കാഷ് അവാ൪ഡ് നൽകും. മികച്ച കളിക്കാരൻ, ഗോളി, സ്ട്രൈക്ക൪ എന്നിവ൪ക്കും സമ്മാനം ലഭിക്കും. സമാപന ചടങ്ങിൽ മേളയിൽ പങ്കെടുത്ത ടീമുകളുടെ രാജ്യങ്ങളിലെ എംബസി, കോൺസുലേറ്റ് പ്രതിനിധികളും പങ്കെടുക്കും. ഇരുനൂറോളം തടവുകാരാണ് മൂന്ന് വ്യത്യസ്ത ടൂ൪ണമെൻറുകളിലായി നടന്ന മൽസരങ്ങളിൽ പങ്കാളികളായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
