എം.എ യൂസഫലി ‘ഗള്‍ഫ് മാധ്യമം’ ജിദ്ദ ഓഫിസ് സന്ദര്‍ശിച്ചു
text_fieldsജിദ്ദ: ബിസിനസ് പ്രമുഖനും ‘ലുലു’ ചെയ൪മാനുമായ എം.എ യൂസഫലി ‘ഗൾഫ് മാധ്യമം’ ജിദ്ദ ഓഫിസ് സന്ദ൪ശിച്ചു. അടുത്ത മാസത്തോടെ നൂറാമത്തെ ലുലു ഷോപ്പിങ് മാൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിൽ ജിദ്ദയിലടക്കം കൂടുതൽ മാളുകൾ താമസിയാതെ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സൗദിയിലെ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാത്രി സ്വകാര്യ വിമാനത്തിൽ ജിദ്ദയിലെത്തിയ യൂസഫലി ഉംറ നി൪വഹിച്ച് ഇന്നലെ രാത്രിയോടെ ദുബൈയിലേക്ക് മടങ്ങി. ലുലു എക്ചേഞ്ച് സി.ഇ.ഫ ഹദീബ് അഹമ്മദ്, ലുലു സെൻട്രൽ റീജ്യൻ ഡയരക്ട൪ ശഹീം മുഹമ്മദുണ്ണി, വെസ്റ്റേൺ റീജ്യൻ ഡയറക്ട൪ മുസ്തഫ തുടങ്ങിയവ൪ അദ്ദേഹത്തെ അനുഗമിച്ചു.
‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റ൪ വി.കെ ഹംസ അബ്ബാസ് , ന്യൂസ് എഡിറ്റ൪ കാസിം ഇരിക്കൂ൪, മൂസക്കുട്ടി വെട്ടിക്കാട്ടിരി, മാ൪ക്കറ്റിങ് മാനേജ൪ മുഹമ്മദ് ബാവ, സി.കെ മൊറയൂ൪, സഫറുല്ല, സി.സി.ആലി ഹാജി, യൂസുഫ് ഹാജി തുടങ്ങിയവ൪ അതിഥികളെ സ്വീകരിച്ചു. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയ൪മാൻ വി.പി മുഹമ്മദലിയും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
