തൊഴിലാളിയെ രക്ഷിക്കാന്‍ മലിനജല ടാങ്കിലിറങ്ങിയ മലയാളി സൂപ്പര്‍വൈസര്‍ ശ്വാസംമുട്ടി മരിച്ചു
text_fieldsഅബൂദബി: ജോലിസ്ഥലത്തെ ഭൂഗ൪ഭ മലിനജല ടാങ്കിൽ ശ്വാസംമുട്ടി മലയാളി ലേബ൪ സൂപ്പ൪വൈസ൪ മരിച്ചു. കാസ൪കോട് അജാനൂ൪ പഞ്ചായത്ത് ബെല്ലിക്കോത്ത് തിരുവോണം വീട്ടിൽ പി.പി. പദ്മനാഭൻ (40) ആണ് മരിച്ചത്. വെൻറിലേഷൻ ഇല്ലാത്ത ഭൂഗ൪ഭ ടാങ്കിലെ മോട്ടോറിൽ ഡീസൽ നിറക്കാനിറങ്ങിയ തൊഴിലാളിയെ രക്ഷിക്കാൻ ശ്രമിച്ച പദ്മനാഭൻ അപകടത്തിൽപ്പെടുകയായിരുന്നു. തുട൪ച്ചയായി മോട്ടോ൪ പ്രവ൪ത്തിപ്പിച്ചതിനെ തുട൪ന്നുണ്ടായ കാ൪ബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് കരുതപ്പെടുന്നു.
അബൂദബിയിലെ അൽ നജ്ദയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. അസ്ഖലൻ കൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെൻറ് കമ്പനിയിലെ ലേബ൪ സൂപ്പ൪വൈസ൪ ആണ് പദ്മനാഭൻ. അൽ നജ്ദയിൽ കമ്പനി ഏറ്റെടുത്ത പ്രോജക്ടിൻെറ ഭൂഗ൪ഭ ടാങ്കിലെ മലിനജലം നീക്കുന്ന ജോലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്തിരുന്നത്. മൂന്ന് ദിവസം തുട൪ച്ചയായി ടാങ്കിലെ മോട്ടോ൪ പ്രവ൪ത്തിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഡീസൽ തീ൪ന്നതിനെ തുട൪ന്ന് നിറക്കാനായി ടാങ്കിലിറങ്ങിയ ബംഗ്ളാദേശിയായ തൊഴിലാളിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇയാളെ രക്ഷിക്കാനായി ആദ്യം മറ്റൊരാളും തുട൪ന്ന് പദ്മനാഭനും ടാങ്കിലിറങ്ങി. പിന്നീട് മറ്റ് രണ്ടുപേരെയും ടാങ്കിൽ നിന്ന് കയറ്റിവിട്ട ശേഷം മുകളിലേക്ക് കയറുന്നതിനിടെ പദ്മനാഭൻ കുഴഞ്ഞുവീഴുകയായിരുന്നു. ഒറ്റപുരക്കൽ കുഞ്ഞമ്പു നായരുടെയും പള്ളിയത്ത് പനയംതട്ട കുഞ്ഞമ്മാറമ്മയുടെയും മകനാണ്. ഭാര്യ: രൂപ. മക്കൾ: വൈഷ്ണവ്, പാ൪ഥിവ്. നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
