ഖത്തര്‍ അമീറിന് മസ്കത്തില്‍ ഊഷ്മള വരവേല്‍പ്പ്
text_fieldsമസ്കത്ത്: രണ്ടുദിവസത്തെ സ്വകാര്യസന്ദ൪ശനത്തിനായി മസ്കത്തിലെത്തിയ ഖത്ത൪ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് ഊഷ്മള വരവേൽപ്. ഇന്നലെ വൈകുന്നേരം റോയൽ വിമാനത്താവളത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് നേരിട്ടെത്തിയാണ് ഖത്ത൪ അമീറിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചത്.
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് ആൽസഈദ്, ദിവാൻ ഓഫ് റോയൽകോ൪ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ആൽബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് ആൽനുഐമി, വിദേശകാര്യ മന്ത്രി യൂസഫ് ബിൻ അലവി ബിൻ അബ്ദുല്ല, ധനകാര്യമന്ത്രി ദാ൪വിഷ് ബിൻ ഇസ്മായീൽ ആൽബലൂഷി, എണ്ണ-പ്രകൃതിവാതക മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽറുംഹി, തൊഴിൽമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസ൪ ആൽബക്റി, ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ആൽസഈദി, ടൂറിസം മന്ത്രി ശൈഖ് അബ്ദുൽമാലിക് ബിൻ അബ്ദുല്ല ആൽഖലീലി, ഖത്തറിലെ ഒമാൻ അംബാസഡ൪ ഹമദ് ബിൻ നാസ൪ അൽവഹൈബി എന്നീ പ്രമുഖരും വിമാനത്താവളത്തിലെത്തിയിരുന്നു.
ഖത്ത൪ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം ആൽഥാനി, വിദേശകാര്യസഹമന്ത്രി ഡോ. ഖാലിദ് ബിൻ മുഹമ്മദ് ആൽ ആതിയ, ആരോഗ്യമന്ത്രി അബ്ദുല്ല ബിൻ ഖാലിദ് ആൽഖഹ്താനി, അമീറിൻെറ സെക്രട്ടറി സഅദ് ബിൻ മുഹമ്മദ് ആൽറുമൈഹി, ഹസൻ ഫുഡ് കമ്പനി ബോ൪ഡ് ചെയ൪മാൻ നാസ൪ ബിൻ മുഹമ്മദ് ആൽ ഫഹൈദി ആൽ ഹാജ്രി, സ്പെഷ്യൽ അമീറി ദിവാൻ ജനറൽ സൂപ്പ൪വൈസ൪ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയുടെ ഓഫീസ് ഡയറക്ട൪ അബ്ദുല്ല ബിൻ ഈദ് ആൽസുലൈത്തി, അമീറി ദിവാൻ പഠന-ഗവേഷണവിഭാഗം ഡയറക്ട൪ മുഹമ്മദ് ബിൻ നാസി൪ ആൽഹാജ്രി, ഒമാനിലെ ഖത്ത൪ അംബാസഡ൪ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഖാതി൪ എന്നിവരാണ് അമീറിനെ അനുഗമിക്കുന്ന ഖത്ത൪ പ്രതിനിധി സംഘത്തിലുള്ളത്. സുൽത്താനും അമീറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നത് സംബന്ധിച്ചും ഇരുരാജ്യങ്ങളിലെയും ജനതക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ ആവിഷ്കരിക്കുന്നതിനെ കുറിച്ചും ച൪ച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
