സാന്‍േറാസ് ഫൈനലില്‍
text_fieldsടൊയോട്ട (ജപ്പാൻ): ആതിഥേയ ക്ളബായ കാഷിവ റെയ്സോലിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തക൪ത്ത് സാൻേറാസ് ക്ളബ് ലോകകപ്പ് ഫുട്ബാളിൻെറ ഫൈനലിലെത്തി. വ്യാഴാ ഴ്ച നടക്കുന്ന ബാഴ്സലോണ-അൽസദ്ദ് രണ്ടാം സെമിയിലെ എതിരാളികളാണ് ഫൈനലിൽ തെക്കനമേരിക്കൻ ചാമ്പ്യൻ ടീമിൻെറ എതിരാളികൾ.
നിറഞ്ഞ കാണികളെ സാക്ഷിനി൪ത്തി ടൊയോട്ട സ്റ്റേഡിയത്തിൽ അരങ്ങേറിയ ആദ്യ സെമിയിൽ ബ്രസീലിയൻ ടീമിനുവേണ്ടി സ്റ്റാ൪ സ്ട്രൈക്ക൪ നെയ്മ൪, ബോ൪ഗെസ്, ഡാനിലോ എന്നിവ൪ ഗോൾ നേടി. രണ്ടാം പകുതിയിൽ ഹിരോകി സകായ് ആണ് ജാപ്പനീസ് ചാമ്പ്യൻ ക്ളബിനുവേണ്ടി ആശ്വാസഗോൾ കുറിച്ചത്. ആദ്യ 24 മിനിറ്റിനകം സാൻേറാസ് 2-0ത്തിന് മുന്നിലെത്തിയിരുന്നു.
തികഞ്ഞ ആക്രമണാത്മക ഫുട്ബാൾ കളിക്കുന്ന തെക്കനമേരിക്കക്കാ൪ക്കെതിരെ മികച്ച തുടക്കം ഉന്നമിട്ട കാഷിവ ഭാഗ്യം കൊണ്ടാണ് അഞ്ചാം മിനിറ്റിൽ ഗോൾ വഴങ്ങാതെ പോയത്. നവോയ കോൻഡോയുടെ ക്ളിയറൻസ് പാളിയപ്പോൾ പന്തെത്തിയത് നെയ്മറിൻെറ കാലിൽ. ബ്രസീലിൻെറ പുത്തൻ താരോദയം എട്ടു വാര അകലെനിന്ന് വല ലക്ഷ്യമിട്ട് തൊടുത്ത ഷോട്ട് ഇഞ്ചുകൾക്ക് പാളി പോസ്റ്റിനെ പ്രകമ്പനം കൊള്ളിച്ച് മടങ്ങി. മത്സരത്തിലുടനീളം മിന്നുന്ന കളി കെട്ടഴിച്ച നെയ്മ൪ ആ പിഴവിന് പ്രായശ്ചിത്തം ചെയ്ത് ടീമിനെ 19ാം മിനിറ്റിൽ മുന്നിലെത്തിച്ചു. മൈതാനത്ത് പ്രതിഭാശേഷിയുടെ മിന്നലാട്ടങ്ങൾ പുറത്തെടുത്ത 19കാരൻ ഗാൻസോയുടെ പാസ് സ്വീകരിച്ച് തടയാനെത്തിയ ഡിഫൻഡറെ വെട്ടിച്ചുകയറിയശേഷം വലയുടെ ഇടതുകോണിലേക്ക് തക൪പ്പൻ ഷോട്ടുതി൪ക്കുകയായിരുന്നു.
അഞ്ചു മിനിറ്റിനുശേഷം സാൻേറാസ് ലീഡുയ൪ത്തി. നെയ്മറുടേതുപോലെ മനോഹര ഗോളായിരുന്നു ഇതും. 20 വാര അകലെനിന്ന് പന്തെടുത്ത് കുതിച്ച ബോൾഗെസ് ഡിഫൻഡറെയും കട്ടുചെയ്ത് വലയിലേക്ക് വലങ്കാലൻ ഡ്രൈവുതി൪ത്തു.
രണ്ടാം പകുതിയുടെ തുടക്കത്തിലും മുന്നേറ്റം ശക്്തമാക്കിയ സാൻേറാസ് നിരയിൽ ഡാനിലോയുടെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. 54ാം മിനിറ്റിൽ ബ്രസീലുകാരുടെ വല കുലുക്കിക്കൊണ്ടായിരുന്നു കാഷിവയുടെ മറുപടി. കോ൪ണ൪ കിക്കിൽ ചാട്ടുകളി കണക്കെ ഹെഡറുതി൪ത്താണ് മഞ്ഞയിൽ മുങ്ങിയ ഗാലറിക്ക് ആഘോഷിക്കാൻ ഹിരോകി അവസരമൊരുക്കിയത്. എന്നാൽ, ഒമ്പതു മിനിറ്റിനു ശേഷം 30 വാര അകലെനിന്ന് ഫ്രീകിക്കിൽ വല കുലുക്കി ഡാനിലോ രണ്ടു ഗോളിൻെറ മൂൻതൂക്കം തിരിച്ചുപിടിച്ചു. അവസാന ഘട്ടത്തിൽ ആഞ്ഞു പിടിച്ച കാഷിവ നിരയിൽ മസാകാസു സാക രണ്ടു തവണ ഗോളിനടുത്തെത്തി. ഒരു തവണ ഷോട്ട് പോസ്റ്റിനിടിച്ചാണ് വഴിമാറിയത്.
അഞ്ചാം സ്ഥാനക്കാരെ നി൪ണയിക്കാനുള്ള കളിയിൽ തുനീഷ്യയിൽനിന്നുള്ള എസ്പെരൻസിനെ 2-3ന് കീഴടക്കി മെക്സികോയിൽനിന്നുള്ള മോൺടെറി ലക്ഷ്യം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
