ക്യോട്ടോ പിന്മാറ്റം: കാനഡക്കെതിരെ കടുത്ത പ്രതിഷേധം
text_fieldsഓട്ടവ/ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം തടയാൻ സുപ്രധാന വ്യവസായിക നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ക്യോട്ടോ ഉടമ്പടിയിൽനിന്ന് പിന്മാറിയ കാനഡക്കെതിരെ പ്രമുഖ രാജ്യങ്ങൾ കടുത്ത വിമ൪ശവുമായി രംഗത്തുവന്നു. കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി ദൂഷണത്തിനുമെതിരായി പോരാട്ടം നയിക്കുന്നവ൪ക്ക് കനേഡിയൻ തീരുമാനം അശുഭവാ൪ത്തയായെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ വക്താവ് കുറ്റപ്പെടുത്തി. ഈ ആഗോള കരാറിൽനിന്ന് ആദ്യമായി പിന്മാറുന്ന രാജ്യമാണ് കാനഡ. കാനഡയുടെ തീരുമാനം അത്യധികം ദുഃഖകരവും അന്താരാഷ്ട്ര സമൂഹത്തിൻെറ മുഖത്തേറ്റ പ്രഹരവുമാണെന്ന് ചൈനീസ് വക്താവ് അഭിപ്രായപ്പെട്ടു. തീരുമാനം പുനഃപരിശോധിക്കാൻ ജപ്പാൻ പരിസ്ഥിതി മന്ത്രി ഗോഷി ഹോസോനോ ആവശ്യപ്പെട്ടു. ആഗോള താപനത്തിനും അതുവഴി കാലാവസ്ഥാ മാറ്റത്തിനും വഴിയൊരുക്കുന്ന കാ൪ബൺ വാതകങ്ങളെ നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടിക്ക് 1997ൽ ജപ്പാനിലെ ക്യോട്ടോ നഗരത്തിലാണ് ലോക രാജ്യങ്ങൾ രൂപം നൽകിയത്. ക്യോട്ടോ ഉടമ്പടി പാലിക്കുന്നതുവഴി രാജ്യത്തിന് കോടികളുടെ അധികബാധ്യത ഉണ്ടാകുമെന്ന് കനേഡിയൻ പരിസ്ഥിതി മന്ത്രി പീറ്റ൪ കെൻറ് വ്യക്തമാക്കി. ക്യോട്ടോ കരാ൪ കാലഹരണപ്പെട്ടതാണെന്നും അതിനു ഭാവിയില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ മുൻ ലിബറൽ ഗവൺമെൻറ് കരാറിൽ ഒപ്പുവെച്ചിരുന്നെങ്കിലും ഇപ്പോൾ അധികാരത്തിലുള്ള കൺസ൪വേറ്റിവ് ഭരണകൂടം ആ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നില്ല.
കാലാവസ്ഥാ വ്യതിയാനത്തിന് വിളിച്ചുചേ൪ക്കുന്ന ഉച്ചകോടികൾ പാഴ്വേലയാണെന്ന് ‘ഗ്ളോബ് ആൻഡ് മെയിൽ’ കോളമിസ്റ്റ് മാ൪ഗരറ്റ് വെൻെറ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
