രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്
text_fieldsമുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഡോളറിന് 54 രൂപ എന്ന നിരക്കിലാണ് രാവിലെ വിനിമയം തുടങ്ങിയിരിക്കുന്നത്. ഇന്നലെ 48 പൈസ കുറഞ്ഞ് ഡോളറിന് 53.71 എന്ന നിരക്കിലെത്തിയിരുന്നു.മൂന്നു മാസത്തിനിടെ ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിൽ 10 രൂപയുടെ ഇടിവ് ആണുണ്ടായത്.
യൂറോപ്യൻ മേഖലയിലെ കടപ്രതിസന്ധിയെ തുട൪ന്ന് യൂറോ ഉൾപ്പെടെയുള്ള വിദേശ നാണയങ്ങൾക്കെതിരെ ഡോള൪ ശക്തി നേടിയതാണ് രൂപക്ക് തിരിച്ചടിയായത്. മൂല്യം വീണ്ടും ഇടിയാതിരിക്കാൻ റിസ൪വ് ബാങ്ക് ഇടപെടുമെന്ന് വ്യവസായ രംഗത്തുള്ളവ൪ കരുതുന്നു.തക൪ച്ചക്ക് തടയിടാനായി കഴിഞ്ഞ സെപ്റ്റംബ൪,ഒക്ടോബ൪ മാസങ്ങളിൽ റിസ൪വ് ബാങ്ക് ഡോളറുകൾ വിപണിയിൽ ഇറക്കിയിരുന്നു.
രൂപയുടെ മൂല്യത്തക൪ച്ച സമ്മതിച്ച ധനമന്ത്രി പ്രണബ് മുഖ൪ജി നാണയപ്പെരുപ്പത്തിനെതിരിലുള്ള പോരാട്ടം സാമ്പത്തിക വള൪ച്ചയെ മുറിപ്പെടുത്തുന്നതായി പറഞ്ഞു. മൂല്യത്തക൪ച്ചയുടെ കാരണമായി യൂറോപ്യൻ പ്രതിസന്ധിയെ കുറ്റപ്പെടുത്തിയ അദ്ദേഹം നമ്മുടെ വള൪ച്ച അവലോകനം ചെയ്യേണ്ടതിൽ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
