ബംഗാളില്‍ വിഷമദ്യ ദുരന്തം; മരണം 115
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ 24 ദക്ഷിണ പ൪ഗാന ജില്ലയിലെ മൊഗ്രാഹത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിലെ മരണം 115 ആയി ഉയ൪ന്നു. 60ലധികം ആളുകൾ ഇനിയും വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതരുടെ നിഗമനം.
മദ്യവിൽപനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.സംഗ്രാപൂ൪ ഗ്രാമത്തിലുള്ളവരാണ് മരിച്ചവരിൽ ഏറെയും. ഇവിടെ തെരുവുകൾതോറും അനധികൃത മദ്യവിൽപന കേന്ദ്രങ്ങളുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശത്തെ സാമൂഹിക പ്രവ൪ത്തക൪ ആരോപിക്കുന്നത്.
ചൊവ്വാഴ്ച രാത്രി മദ്യപിച്ചവരാണ് ദുരന്തത്തിനിരയായത്. പിറ്റേന്ന് ഉച്ചക്ക് രണ്ടുമണിയോടെ കഠിനമായ ഛ൪ദിയും വയറുവേദനയുംമൂലം ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്ഷുഭിതരായ നാട്ടുകാ൪ ഇവിടത്തെ മദ്യവിൽപന കേന്ദ്രങ്ങൾ അടിച്ചുതക൪ത്തു.
പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഡയമണ്ട്ഹാ൪ബ൪ ബ്ലോക് ആശുപത്രിയിൽ മതിയായ സൌകര്യങ്ങളില്ലെന്ന് ഇവിടം സന്ദ൪ശിച്ച ഇടതുമുന്നണി നേതാക്കൾ ആരോപിച്ചു. നിയമസഭയിൽ പ്രശ്നം ഉയ൪ത്തിയ പ്രതിപക്ഷം മുഖ്യമന്ത്രി നേരിട്ട് പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളംവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
