ഇസ്രായേല്‍ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കും
text_fieldsജറൂസലേം: 550 ഫലസ്തീൻ ,അറബ് തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രായേൽ പ്രിസൺ സ൪വീസ് പ്രഖ്യാപിച്ചു. തടവുകാരെ കൈമാറ്റം ചെയ്യാൻ ഹമാസുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മോചനം. തടവുകാരെ ഞായറാഴ്ച കൈമാറുമെന്നാണ് റിപ്പോ൪ട്ട്.
മോചിതരാകുന്നതിൽ 400 പേരും തങ്ങളുടെ ശിക്ഷയിൽ മൂന്നിൽ രണ്ട് ഭാഗവും അനുഭവിച്ച് കഴിഞ്ഞവരാണ്. നടപടികൾ പൂ൪ത്തിയാക്കിയതിന് ശേഷം വ്യാഴാഴ്ചയാണ് ഇവരെ വിട്ടയക്കുക.
അഞ്ചു വ൪ഷം മുൻപ് ഗാസയിലെ ഹമാസ് തടവിലാക്കിയ ഇസ്രയേൽ സൈനികനെ വിട്ടുകിട്ടുന്നതിനായി 1027 പലസ്തീൻ തടവുകാരെ മോചിപ്പിക്കാൻ ഹമാസുമായി ഇസ്രയേൽ ധാരണയിൽ എത്തിയിരുന്നു. കരാറിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബ൪ 18ന് 477 ഫലസ്തീൻ തടവുകാരെയും ഇസ്രയേൽ സൈനികനേയും കൈമാറിയിരുന്നു. കരാ൪ അനുസരിച്ച് രണ്ട് മാസത്തിനുള്ളിൽ അവശേഷിച്ച തടവുകാരെ കൂടി കൈമാറണമെന്നാണ് ധാരണ. ആകെ 5500 പലസ്തീൻ തടവുകാരാണ് ഇസ്രയേലിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
