കെട്ടിടങ്ങൾക്ക് ഇനി പുതിയ നമ്പർ; നടപടി ആരംഭിച്ചു
text_fieldsbuilding
മലപ്പുറം: സംസ്ഥാനത്തെ കെട്ടിടങ്ങൾക്ക് പുതിയ നമ്പർ നൽകുന്ന നടപടി തുടങ്ങി. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഉത്തരവിറക്കി. 2025ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപന വാർഡുകൾ പുനർനിർണയിക്കുന്നതിനായി രൂപവത്കരിച്ച ഡീലിമിറ്റേഷൻ കമീഷൻ നിശ്ചയിച്ച അതിർത്തിയും കെട്ടിടങ്ങളുടെ എണ്ണവും അനുസരിച്ചാണ് പുതിയ നമ്പർ നൽകുന്നത്.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ വാർഡ് പുനർനിർണയ പ്രകാരം 2013ൽ പ്രാബല്യത്തിൽ വന്ന നമ്പറുകളാണ് നിലവിൽ കെട്ടിടങ്ങൾക്കുള്ളത്. അടുത്ത സാമ്പത്തിക വർഷം മുതൽ പുതിയ നമ്പർ അനുസരിച്ചാകും കെട്ടിടങ്ങൾ അറിയപ്പെടുന്നതും കെട്ടിടങ്ങളുടെ നികുതി അടക്കേണ്ടിവരുന്നതും. കെട്ടിടങ്ങളെ പുതിയ വാർഡുകളനുസരിച്ച് പുനഃക്രമീകരിച്ച് ഡോർ നമ്പർ നൽകുന്നതിനുള്ള സൗകര്യം കെ-സ്മാർട്ട് സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
കെട്ടിടനമ്പർ പുനഃക്രമീകരണം പൂർത്തിയാകുന്നതുവരെ പഴയ വാർഡ് നമ്പറും കെട്ടിടനമ്പറും ഉപയോഗിച്ചുതന്നെ കെട്ടിടനികുതി അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

