അയോധ്യയിലെ മുസ്ലിംപള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോവില്ലെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: അയോധ്യയിൽ നിർമിക്കുന്ന മുസ്ലിം പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോവില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദ്ഘാടനത്തിനായി ആരും തന്നെ ക്ഷണിക്കില്ലെന്നും യോഗി പറഞ്ഞു. അയോധ്യയിൽ ഭൂമിപൂജയിൽ പങ്കെടുത്തതിന് പിന്നാലെ ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥിെൻറ പ്രതികരണം.
മുഖ്യമന്ത്രിയെന്ന നിലയിൽ ആരെയും മാറ്റി നിർത്തില്ല. എന്നാൽ യോഗി ആദിത്യനാഥിനോടാണ് നിങ്ങളുടെ ചോദ്യമെങ്കിൽ പള്ളിയുടെ ഉദ്ഘാടനത്തിന് ഞാൻ പോകില്ല. കാരണം ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവിെൻറ ആചാരങ്ങളനുസരിച്ച് ജീവിക്കാൻ തനിക്ക് അവകാശമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
എന്നെ ആരും ക്ഷണിക്കില്ലെന്ന് ഉറപ്പാണ്. അവർ തന്നെ ക്ഷണിക്കുകയാണെങ്കിൽ ഉടനെ മതേതരത്വം അപകടത്തിലാണെന്ന് പറഞ്ഞ് കുറേ പേർ രംഗത്തെത്തും. എനിക്ക് അവരുടെ മതേതരത്വം ആവശ്യമില്ല. നിശ്ബദമായി ജോലി ചെയ്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സർക്കാറിെൻറ ആനുകൂല്യങ്ങൾ എത്തിക്കുകയാണ് തെൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.