Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചൈനീസ് കടന്നുകയറ്റം:...

ചൈനീസ് കടന്നുകയറ്റം: പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന്​​ രാഹുൽ ഗാന്ധി

text_fields
bookmark_border
ചൈനീസ് കടന്നുകയറ്റം: പ്രധാനമന്ത്രി കള്ളം പറഞ്ഞെന്ന്​​ രാഹുൽ ഗാന്ധി
cancel

ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ്​ സൈന്യം നുഴഞ്ഞുകയറ്റം നടത്തിയെന്ന്​ അംഗീകരിച്ച്​ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക രേഖകൾ പ്രസിദ്ധപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി.

പ്രതിരോധ മന്ത്രാലയം ചൈനീസ് കടന്നുകയറ്റം സമ്മതിച്ചെന്ന വാര്‍ത്താ പങ്കുവെച്ച രാഹുൽ, പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്ന്​ ട്വിറ്ററിലൂടെ ചോദിച്ചു.

2020 മെയ് 5 മുതൽ യഥാർത്ഥ നിയന്ത്രണ രേഖയിലും (എൽ‌.എ.സി) പ്രത്യേകിച്ച്​ ഗൽവാൻ താഴ്​വര പ്രദേശത്തും ചൈന അതിക്രമം നടത്തി. മെയ് 17 ന് കുങ്‌റാങ്​ നള, ഗോഗ്ര, പാങ്കോങ്​ ത്സോ തടാകത്തി​െൻറ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിലും ചൈനീസ് അതിക്രമമുണ്ടായി. സ്ഥിതിഗതികൾ വിശദീകരിക്കുന്നതിനായി ഇരുവിഭാഗത്തിൻെറയും സായുധ സേനകൾക്കിടയിൽ ആശയവിനിമയം നടത്തിയെന്നും പ്രതിരോധ മന്ത്രാലയത്തി​െൻറ ഔദ്യോഗിക വെബ്​സൈറ്റിൽ ​അ​േപ്ലാഡ്​ ചെയ്​ത റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മെയ് മുതൽ എൽ‌.എ.സിക്ക് സമീപം ചൈന നടത്തിയ നുഴഞ്ഞുകയറ്റം സംഘർഷത്തിലെത്തുകയും ജൂൺ 15 ന് ഇരു സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയുമായിരുന്നു. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ്​ കൊല്ലപ്പെട്ടത്​. സംഭവത്തിനുശേഷം, എൽ‌.എ.സിക്ക് കുറുകെ നിർമാണ പ്രവർത്തനം നടത്താനുള്ള ചൈനീസ് ശ്രമങ്ങളെ തടഞ്ഞതിനെ തുടർന്നാണ്​ സംഘർഷമുണ്ടായതെന്നും ഇന്ത്യൻ പ്രദേശത്തേക്ക്​ ആരും നുഴഞ്ഞുകയറിയില്ലെന്നുമാണ്​ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും വിശദീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiIndia newsChinese TransgressionRahul Gandhi
Next Story