Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഹ്ന അശ്ലീലത പ്രചരിപ്പിക്കുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

text_fields
bookmark_border

ന്യൂഡല്‍ഹി: നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ ആക്​റ്റിവിസ്​റ്റ്​ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. രഹ്ന ഫാത്തിമ അശ്ലീലതയാണ്​ പ്രചരിപ്പിച്ചതെന്ന്​ വിമർശിച്ച സുപ്രീംകോടതി നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുമെന്നും ചൂണ്ടിക്കാട്ടി.

നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വീഡിയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ രഹ്നയുടെ മൂൻകൂർ ജ്യാമ്യാ​േപക്ഷ ​െഹൈകോടതിയും തള്ളിയിരുന്നു. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറും മുൻകൂർ ജാമ്യം അനുവദിക്കുന്നത്​ എതിർത്തു.

കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തൻെറ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന രഹ്നയുടെ വാദം സുപ്രീംകോടതി തള്ളി. രഹ്നയുടെ നടപടി അസംബന്ധമാണെന്നും അത്​ എന്തു സന്ദേശമാണ് ഇത് കുട്ടികള്‍ക്ക് നല്‍കുയെന്നും കോടതി ആരാഞ്ഞു. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്നും അത്​ പ്രചരിപ്പിച്ചത്​ തെറ്റാണ്​. സമൂഹത്തിൽ​ അശ്ലീലതയാണോ പ്രചരിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

രഹ്ന ഫാത്തിമക്ക്​ വേണ്ടി മുതിർന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍, അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ എന്നിവരാണ്​ ഹാജരായത്​.

ത​െൻറ നഗ്നശരീരത്തിൽ കുട്ടികളെ കൊണ്ട്​ ചിത്രം വരപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമക്കെതിരെ പോക്‌സോ വകുപ്പിലെ, സെക്ഷന്‍ 13,14,15 കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷന്‍ 67,75, 120 (എ) എന്നിവയും ചുമത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story