Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലങ്കയിൽ വോ​െട്ടണ്ണൽ...

ലങ്കയിൽ വോ​െട്ടണ്ണൽ തുടങ്ങി; രാജപക്​​െസ പാർട്ടി വൻ ജയത്തിലേക്ക്​

text_fields
bookmark_border
ലങ്കയിൽ വോ​െട്ടണ്ണൽ തുടങ്ങി; രാജപക്​​െസ പാർട്ടി വൻ ജയത്തിലേക്ക്​
cancel

കൊളംബോ: കോവിഡ്​ മഹാമാരിക്കിടെ ശ്രീലങ്കയിലെ 225 അംഗ പാർലമെൻറിലേക്ക്​ നടന്ന​ തെരഞ്ഞെടുപ്പിൽ രാജപക്​സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്​ൾസ് പാർട്ടി വൻ ജയത്തിലേക്ക്​. മൂന്നിൽ രണ്ട്​ ഭൂരിപക്ഷം കിട്ടുമെന്നാണ്​ ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്​.

പ്രധാന എതിരാളികളായ യുനൈറ്റഡ്​ നാഷൻസ്​ പാർട്ടി (യു.എൻ.പി) നാലാം സ്ഥാനത്തേക്ക്​ പിന്തള്ളപ്പെടുന്ന അവസ്ഥയാണ്​. യു.എൻ.പി വിട്ട്​ മുൻ പ്രസിഡൻറ്​ സ്ഥാനാർഥി സജിത്ത്​ പ്രേമദാസ രൂപവത്​കരിച്ച പാർട്ടി രണ്ടും മാർക്​സിസ്​റ്റ്​ ജനത വിമുക്തി പെരുമുന മൂന്നും സ്ഥാനത്തുണ്ട്​​. തമിഴ്​ ഭൂരിപക്ഷമായ വടക്കൻ മേഖലകളിൽ ഇൗഴം ​പീപ്​ൾസ്​ ഡെമോക്രാറ്റിക്​ പാർട്ടിക്കാണ്​ മുൻതൂക്കം. ബുധനാഴ്​ച നടന്ന തെര​​ഞ്ഞെടുപ്പിൽ 60 ശതമാനം പേരാണ്​ വോട്ട്​ ചെയ്​തത്​. വെള്ളിയാഴ്​ചയോടെയാണ്​ ഫലപ്രഖ്യാപനം പൂർത്തിയാകുക.

സർക്കാർ രൂപവത്​കരിക്കുന്നതിന്​ ശ്രീലങ്ക പീപ്​ൾസ് പാർട്ടി ഒ​രുങ്ങിക്കഴിഞ്ഞതായി സ്ഥാപകനും നാഷനൽ ഒാർഗനൈസറും പ്രസിഡൻറ്​ ഗോടബയ രാജപക്​​സെയുടെ ഇളയ സഹോദരനുമായ ബാസിൽ രാജപക്​സെ പറഞ്ഞു. ഇടക്കാല പ്രധാനമന്ത്രിയായ മഹിന്ദ രാജപക്​സെ കുരുനെഗലയിൽനിന്ന്​ ജനവിധി തേടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindra RajapaksaSriLanka parliamentary election
Next Story