Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരവി പൂജാരിയുടെ സഹായി...

രവി പൂജാരിയുടെ സഹായി അറസ്​റ്റിൽ

text_fields
bookmark_border
രവി പൂജാരിയുടെ സഹായി അറസ്​റ്റിൽ
cancel
camera_altരവി പൂജാരി

ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ സഹായി ഉത്തർപ്രദേശ്​ മുസഫർ നഗർ സ്വദേശി ഇഖ്​ലാഖ്​ ഖുറൈശി മാണ്ഡ്യയിൽ അറസ്​റ്റിലായി. 2007ൽ ബംഗളൂരുവിൽ നടന്ന ശബ്​നം ഡവലപ്പേഴ്​സ്​ വെടിവെപ്പ്​ കേസിലെ പ്രതിയാണ്​. ഇൗകേസിൽ രവി പൂജാരിക്ക്​ കർണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന്​ പിന്നാലെയാണ്​ കേസിലെ കൂട്ടുപ്രതിയുടെ അറസ്​റ്റ്​. കഴിഞ്ഞ ഫെബ്രുവരിയിൽ ഇൻറർപോളി​െൻറ സഹായത്തോടെയാണ്​ സെനഗാളിൽനിന്ന്​ രവി പൂജാരിയെ കർണാടക പൊലീസ്​ നാട്ടിലെത്തിച്ചത്​.

2007ൽ ബംഗളൂരു സൗത്തിലെ ശബ്​നം ഡവലപ്പേഴ്​സിലുണ്ടായ വെടിവെപ്പിൽ രണ്ടു ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ബൈക്കിലെത്തിയ അക്രമിക്ക്​ തോക്ക്​ ​ൈകമാറിയത് ഖുറൈശിയാണെന്ന്​ കേസ്​ അന്വേഷിച്ച സെൻട്രൽ ക്രൈം ബ്രാഞ്ച്​ കണ്ടെത്തിയിരുന്നു. പിന്നീട്​ അറസ്​റ്റിലായ ഖുറൈശി ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുകയായിരുന്നു.

കഴിഞ്ഞദിവസം ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്​ഥാനത്തിൽ മാണ്ഡ്യയിലെ നെലമംഗലയിൽനിന്ന്​ വെള്ളിയാഴ്​ച രാവിലെയാണ്​ പ്രതിയെ പിടികൂടിയതെന്ന്​ ബംഗളൂരു ക്രൈം വിഭാഗം ഡി.സി.പി കുൽദീപ്​ ജയിൻ പറഞ്ഞു. സമാനമായ മറ്റു കേസുകളിലും ഇയാളുടെ പങ്ക്​ പൊലീസ്​ അന്വേഷിക്കുന്നുണ്ട്​.

2007ലെ വെടിവെപ്പ്​ കേസ്​, കൊച്ചിയിൽ മലയാളി നടിയുടെ ബ്യൂട്ടി പാർലറിലെ വെടിവെപ്പ്​ എന്നിവയടക്കം നൂറോളം ക്രിമിനൽ കേസുകളാണ്​ രവി പൂജാരിക്കെതിരെയുള്ളത്​. ബംഗളൂരു പൊലീസിന്​ കീഴലെ സെൻട്രൽ ക്രൈം ബ്രാഞ്ചിലെ ഒരു ഇൻസ്​പെക്​ടർക്ക്​ രവി പൂജാരിയുമായി അടുത്ത ബന്ധമുണ്ടെന്നത്​ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story