Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക ഹൈകോടതി...

കർണാടക ഹൈകോടതി ജഡ്​ജിയുടെ 'ഭാരതസ്​ത്രീകൾ തൻ ഭാവശുദ്ധി' പ്ര​യോഗത്തിനെതിരെ തുറന്ന കത്ത്

text_fields
bookmark_border
കർണാടക ഹൈകോടതി ജഡ്​ജിയുടെ ഭാരതസ്​ത്രീകൾ തൻ ഭാവശുദ്ധി പ്ര​യോഗത്തിനെതിരെ തുറന്ന കത്ത്
cancel

ബം​ഗ​ളൂ​രു: ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്​​ത​യാ​ൾ​ക്കൊ​പ്പം ഉ​റ​ങ്ങു​ന്ന​ത്​ ഭാ​ര​ത​സ്​​ത്രീ​ക​ൾ​ക്ക്​ ചേ​ർ​ന്ന​ത​ല്ലെ​ന്ന​ നി​രീ​ക്ഷ​ണ​ത്തോ​ടെ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ പ്ര​തി​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ച ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജ​ഡ്​​ജി ജ​സ്​​റ്റി​സ്​ കൃ​ഷ്​​ണ എ​സ്. ദീ​ക്ഷി​തി​െൻറ ഉ​ത്ത​ര​വി​നെ​തി​രെ തു​റ​ന്ന​ക​ത്ത്.

ജ​സ്​​റ്റി​സി​െൻറ ന​ട​പ​ടി ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യു​ടെ​യും പ​ക്ഷ​പാ​തി​ത്വ​ത്തി​െൻറ​യും പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ക​ർ​ണാ​ട​ക​യി​ലെ 17 സം​ഘ​ട​ന​ക​ളും 22 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഒ​പ്പി​ട്ട ക​ത്ത്​ ​ ജ​ഡ്​​ജി​ക്ക്​​ അ​യ​ച്ചു.

രാ​ജ്യ​ത്തെ സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ, നി​യ​മ സം​വി​ധാ​ന​ങ്ങ​ളി​ല​ട​ക്കം നി​ല​നി​ൽ​ക്കു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ ദ​ശ​ക​ങ്ങ​ളാ​യി പൊ​രു​തു​ന്ന​വ​രെ തീ​ർ​ത്തും നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ പ്ര​സ്​​തു​ത ഉ​ത്ത​ര​വെ​ന്ന്​ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രാ​തി​ക്കാ​രി ബ​ലാ​ത്സം​ഗ​ത്തി​ന്​ ഇ​ര​യാ​യ ശേ​ഷം ക്ഷീ​ണി​ച്ചു​റ​ങ്ങി എ​ന്നു പ​റ​യു​ന്ന​ത്​ ഭാ​ര​ത​സ്​​ത്രീ​ക​ൾ​ക്ക്​ ചേ​ർ​ന്ന​ത​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ല​ല്ല ന​മ്മു​ടെ സ്​​ത്രീ​ക​ൾ പെ​രു​മാ​റു​ക​യെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ ജ​സ്​​റ്റി​സ്​ കൃ​ഷ്​​ണ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബ​ലാ​ത്സം​ഗം ന​ട​ന്നെ​ന്ന്​ പ​റ​യു​ന്ന ദി​വ​സം രാ​ത്രി 11ന്​ ​എ​ന്തി​നാ​ണ്​ പ്ര​തി​യു​ടെ ഒാ​ഫി​സി​ൽ പ​രാ​തി​ക്കാ​രി പോ​യ​തെ​ന്നും ഒ​ന്നി​ച്ച്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യും മ​ദ്യ​പി​ക്കു​ക​യും കാ​റി​ൽ സ​ഞ്ച​രി​ക്കു​​ക​യും ​െച​യ്​​തി​ട്ടും യു​വ​തി താ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന സൂ​ച​ന പൊ​ലീ​സി​നോ പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ ന​ൽ​കി​യി​ല്ലെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

എ​ന്നാ​ൽ, സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന സ്​​ത്രീ​ക​ളെ മോ​ശ​ക്കാ​രാ​യി കാ​ണു​ന്ന ചി​ന്താ​ഗ​തി​യാ​ണ്​ ഉ​ത്ത​ര​വി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും ഇ​ത്​ ഇ​ടു​ങ്ങി​യ​തും പ​ക്ഷ​പാ​ത​പ​ര​വും മു​ൻ​വി​ധി​യോ​ടെ​യു​ള്ള​തു​മാ​ണെ​ന്ന്​ ക​ത്തി​ൽ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന ഇൗ ​ന​ട​പ​ടി 19 ാം നൂ​റ്റാ​ണ്ടി​ലെ വി​ക്​​ടോ​റി​യ​ൻ സ​ദാ​ചാ​ര സ​ങ്ക​ൽ​പ​ങ്ങ​ളെ​യാ​ണ്​ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നും പു​തി​യ കാ​ല​ത്തി​ന്​ ചേ​ർ​ന്ന​ത​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പ​രാ​തി ന​ൽ​കാ​ൻ യു​വ​തി ന​ൽ​കി​യ​തി​നെ കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി​യ​തി​നെ​യും ഉ​ത്ത​ര​വി​ൽ 'ലൈം​ഗി​കാ​തി​ക്ര​മം 'എ​ന്ന നി​യ​മ​പ​ര​മാ​യ പ​ദ​ത്തി​നു​പ​ക​രം 'ബ​ലാ​ത്സം​ഗം' എ​ന്ന്​ പ്ര​യോ​ഗി​ച്ച​തി​നെ​യും ക​ത്തി​ൽ വി​മ​ർ​ശി​ച്ചു.

സ്​​ത്രീ​ക​ളു​ടെ അ​വ​കാ​ശ​ത്തെ​യും അ​ന്ത​സ്സി​നെ​യും ഹ​നി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​വു​മാ​യ ന​ട​പ​ടി സ്വ​യം തി​രു​ത്താ​ൻ ജ​സ്​​റ്റി​സ്​ ദീ​ക്ഷി​ത്​ ത​യാ​റാ​വ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

എ.​െ​എ.​സി.​സി.​ടി.​യു, സ്വ​രാ​ജ്​ അ​ഭി​യാ​ൻ, ഒാ​ൾ ഇ​ന്ത്യ പ്രോ​ഗ്ര​സി​വ്​ വി​മ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ, സ്​​ത്രീ ജാ​ഗ്ര​തി സ​മി​തി, ബ്ലാ​ങ്ക്​ നോ​യ്​​സ്​ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര​ഗു​ഹ, സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ കാ​വേ​രി ബൊ​പ്പ​യ്യ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ശാ​ര​ദ ഉ​ഗ്ര, ഗാ​യി​ക എം.​ഡി. പ​ല്ല​വി അ​ട​ക്ക​മു​ള്ള​വ​രാ​ണ്​ ക​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ൽ താ​ൻ ജോ​ലി ചെ​യ്യു​ന്ന സ്​​ഥാ​പ​ന​ത്തി​െൻറ ഉ​ട​മ വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി 42 കാ​രി ന​ൽ​കി​യ പ​രാ​തി​യി​ൽ രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ലാ​ണ്​ വി​വാ​ദ ഉ​ത്ത​ര​വ്.

കേ​സി​ൽ ബ​ലാ​ത്സം​ഗം, വ​ഞ്ച​ന, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ​െഎ.​ടി ആ​ക്​​ടി​ലെ 66 ബി ​വ​കു​പ്പും ചു​മ​ത്തി​യി​രു​ന്നു. വി​ചാ​ര​ണ കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ പ്ര​തി ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:karnataka highcourt open letter to karnataka HC rape victim Abusing Women bengaluru karnataka 
Next Story