Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.പി. മുഖ്യമന്ത്രി ആദിത്യ യോഗിനാഥ്​; മോദിയുടെ നാക്കുപിഴ ആഘോഷിച്ച്​ സമൂഹ മാധ്യമങ്ങൾ
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പി. മുഖ്യമന്ത്രി...

യു.പി. മുഖ്യമന്ത്രി 'ആദിത്യ യോഗിനാഥ്​'; മോദിയുടെ നാക്കുപിഴ ആഘോഷിച്ച്​ സമൂഹ മാധ്യമങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തി​െൻറ ഭൂമിപൂജ ചടങ്ങിൽ ഉത്തർ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'ആദിത്യ യോഗിനാഥ്​' എന്ന്​ അഭിസംബോധന ചെയ്​ത്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്ക്​ വീണ്ടുമൊരിക്കൽകൂടി പിണഞ്ഞ നാക്കുപിഴയെ സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കി. ട്വിറ്ററിൽ 'ആദിത്യ യോഗിനാഥ്​' ട്രെൻഡിങ്ങായി മാറിയപ്പോൾ പ്രധാനമന്ത്രിയുടെ പഴയ അബദ്ധങ്ങൾ കുത്തി​െപ്പാക്കി പലരും കൊഴുപ്പുകൂട്ടി.

അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െന ഡോളാൻഡ്​ ട്രംപ്​ എന്നു പറഞ്ഞതും മഹാത്​മാ ഗാന്ധിയെ മോഹൻലാൽ കരംചന്ദ്​ ഗാന്ധി എന്നു വിളിച്ചതും ട്രോളുകളിൽ നിറഞ്ഞു. പ്രശസ്​ത ചിത്രകാരൻ ലിയനാർഡോ ഡാ വിഞ്ചിയെ നിയോലാർഡോ ഡാ വിഞ്ചി എന്നു വിളിച്ചതും ആളുകൾ ചൂണ്ടിക്കാട്ടി.

ആരാണ്​ ആദിത്യ യോഗിനാഥ്​? എന്ന ചോദ്യമുയർത്തിയാണ്​ സമൂഹ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച പരാമർശങ്ങൾക്ക്​ തുടക്കമായത്​. അതുപിന്നീട്​ രസകരമായ ട്രോളുകളിലേക്ക്​ വഴിമാറി. അധികാരമേറ്റശേഷം യു.പിയിലെ നഗരങ്ങളുടെയും പട്ടണങ്ങളുടെയുമൊക്കെ പേരുമാറ്റുന്നതിൽ ഏറെ പ്ര ിയം കണ്ടെത്തിയ യോഗിയുടെ പേരുതന്നെ മോദി​ മാറ്റിപ്പറഞ്ഞതുമായി ബന്ധപ്പെടുത്തിയാണ്​​ ട്രോളിനും പരിഹാസത്തിനും ആക്കം കൂടിയത്​. 'യോഗി ആദിത്യനാഥ്​ പേരുകൾ മാറ്റുന്നതി​െൻറ പേരിലാണ്​ അറിയപ്പെടുന്നത്​. ഒരു ദിവസം ഇതാ മോദിജി അദ്ദേഹത്തി​െൻറ പേര്​ ആദിത്യ യോഗിനാഥ്​ എന്നു മാറ്റിയിരിക്കുന്നു' എന്ന്​ ട്വിറ്ററിൽ ഒരാൾ കുറിച്ചു. പ്രധാനമന്ത്രിയുടെ നാക്കുപിഴകളുടെ വിഡിയോദൃശ്യങ്ങൾ സമാഹരിച്ച്​ പലരും സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModigaffeRam MandirYogi Adityanath
News Summary - Narendra Modi Aditya Yoginath gaffe viral in social media
Next Story