Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ലാലു പ്രസാദ്​ യാദവ്: രഥയാത്ര തളച്ച്​​ അദ്വാനിയെ അഴിക്കുള്ളിലാക്കിയ ധീരൻ
cancel
Homechevron_rightNewschevron_rightIndiachevron_rightലാലു പ്രസാദ്​ യാദവ്:...

ലാലു പ്രസാദ്​ യാദവ്: രഥയാത്ര തളച്ച്​​ അദ്വാനിയെ അഴിക്കുള്ളിലാക്കിയ ധീരൻ

text_fields
bookmark_border

ന്യൂഡൽഹി: വർഷം 1990. സംഘ്​പരിവാറി​െൻറ രാമക്ഷേ​ത്ര പ്രക്ഷോഭകാലം. ബാബറി മസ്​ജിദി​െൻറ സ്ഥാനത്ത്​ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി അധ്യക്ഷൻ എൽ.കെ അദ്വാനി രഥയാത്ര തുടങ്ങി. പോകുന്നിടത്തെല്ലാം വർഗീയ കലാപങ്ങൾ സൃഷ്​ടിച്ചുകൊണ്ടായിരുന്നു അദ്വാനിയുടെ രഥം ചലിച്ചത്​. ഗുജറാത്ത്​, കർണാക, ഉത്തർപ്രദേശ്​, ആ​​​​​ന്ധ്ര പ്രദേശ്​ എന്നിവിടങ്ങളിലെല്ലാം വർഗീയ രഥത്തിനുള്ളിൽ ചതഞ്ഞരഞ്ഞ്​ നിരവധി പേർക്ക്​ ജീവൻ നഷ്​ടമായി. ഒരുസംസ്ഥാനത്തും ആരും യാത്ര തടഞ്ഞില്ല.

ഗുജറാത്തിലെ സോമനാഥിൽ നിന്നും അയോധ്യ ലക്ഷ്യമിട്ട്​ കുതിച്ച യാത്രയെ ഒടുവിൽ ബീഹാറിലെ സമസ്​തിപൂരിൽ വെച്ച്​ ഒരാൾ ആർജ്ജവത്തോടെ തടുത്തുനിർത്തി. ബീഹാർ മുഖ്യമന്ത്രിയായ ലാലുപ്രസാദ്​ യാദവ്​ ആയിരുന്നു അത്​. കേന്ദ്രസർക്കാർ അടക്കമുള്ളവർ വേണ്ടെന്ന്​ പറഞ്ഞിട്ടും അദ്വാനിയെ അറസ്​റ്റ്​ ചെയ്​തു ജയിലഴിക്കുള്ളിലാക്കി.


അദ്വാനിയെ അറസ്​റ്റ്​ ചെയ്​ത സംഭവത്തെ വർഷങ്ങൾക്ക്​ ശേഷം ലാലു പ്രസാദ്​ യാദവ്​ ഓർത്തെടുത്തത്​ ഇങ്ങനെ: ''മസ്​ജിദ്​ തകർത്തതിൽ ആഘോഷിക്കുന്ന ബി.ജെ.പിയുടെ ഉന്നത നേതാക്കളടക്കമുള്ളവരെ ഞാൻ കണ്ടു. എന്നെ സംബന്ധിച്ചി​ടത്തോളം 1992 ഡിസംബർ ആറ്​ ദുഃഖകരമായ ദിവസമായിരുന്നു.

അയോധ്യയിലേക്കുള്ള അദ്വാനിയുടെ രഥയാത്ര ബീഹാറിലെത്തിയപ്പോൾ സുരക്ഷിതമായി കടന്നുപോകുന്നതിന്​ അവസരമൊരുക്കാൻ എനിക്ക്​ കഴിയുമായിരുന്നു. പ്രധാനമന്ത്രി വി.പി സിങ്ങി​െൻറ സർക്കാർ രഥയാത്ര തുടരാൻ അനുവദിക്കുമെന്നും ഉറപ്പായിരുന്നു. എങ്കിലും ഞാൻ അദ്വാനിയെ തടുത്തുനിർത്തി. എ​െൻറ സർക്കാരിനെ ബലിയർപ്പിച്ചുകൊണ്ട്​ ഞങ്ങൾ അന്ന്​ രാജ്യത്തെ രക്ഷിച്ചുവെന്ന്​ പിൽകാലത്തുള്ളവർ പറയുമെന്ന്​ എനിക്കുറപ്പായിരുന്നു. രഥയാത്ര ഉത്തർപ്രദേശിലേക്ക്​ കടന്നിരുന്നെങ്കിൽ അവിടം വർഗീയ കലാപംകൊണ്ട്​ നശിക്കുമായിരുന്നു''.

രഥയാത്രയുടെ കലുഷിത അന്തരീക്ഷത്തിൽ ബീഹാറിൽ തടിച്ചുകൂടിയ ജനത്തോട്​ അന്ന്​ ലാലുപ്രസാദ്​ പറഞ്ഞതിങ്ങനെ: ''രാജ്യതാൽപര്യം കണക്കിലെടുത്ത്​ ഈ രഥയാത്ര നിർത്തി ഡൽഹിക്കു തിരിച്ചുപോകണമെന്ന്​ ഞാൻ അദ്വാനിയോട്​ അഭ്യർഥിക്കുന്നു. മനുഷ്യർ മരണപ്പെട്ടാൽ ആരാണ്​ ക്ഷേത്രത്തിൽ മണിയടിക്കുക, മനുഷ്യരില്ലെങ്കിൽ ആരാണ്​ പള്ളിയിൽ പോയി ​പ്രാർഥിക്കുക.


ഞാൻ 24 മണിക്കൂർ നേരവും നിതാന്ത ജാഗ്രതയിലാണ്​. സർക്കാറി​െൻറ ഭാഗത്ത്​നിന്നുകൊണ്ട്​ ഞങ്ങൾ അദ്ദേഹത്തിന്​ പൂർണസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്​. പക്ഷേ, ഒരു രാഷ്​ട്രീയ നേതാവി​െൻറ ജീവൻ പോലെത്തന്നെ സാധാരണ ജനങ്ങളുടെ ജീവനും മൂല്യമുണ്ട്​. ഇവിടം ഭരിക്കുന്നത്​ ഞാനാണെങ്കിൽ സംസ്ഥാനത്ത്​ ഒരിക്കലും വർഗീയ കലാപത്തിന്​ ​അനുവദിക്കുകയില്ല. വർഗീയ കലാപത്തി​െൻറ അപകടത്തെ തങ്ങളുടെ രാഷ്​​്ട്രീയ ശക്തിയെ ബലികൊടുത്തിട്ടാണെങ്കിലും തടുത്തുനിർത്തും. ഒരു വിട്ടുവീഴ്​ചയും ചെയ്യില്ല''.

പക്ഷേ അദ്വാനി ലാലുവി​െൻറ ഭീഷണി ചെവികൊണ്ടില്ല. ​യാത്ര തടയരുതെന്ന്​ പറഞ്ഞ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയും പി.ഡി.പി നേതാവുമായ മുഫ്​തി മുഹമ്മദ്​ സഈദിനോട്​ നിങ്ങൾ അധികാരത്തി​െൻറ ലഹരിയിൽ മുഴുകിയിരിക്കുകയാണെന്നായിരുന്നു ലാലു​വി​െൻറ മറുപടി.

സമ്മർദങ്ങൾക്കിടയിലും ത​ന്ത്രപരമായി അദ്വാനിയെ ലാലു അറസ്​റ്റ്​ ചെയ്​തു. അതോടെ രഥയാത്ര മുടങ്ങി. അദ്വാനി തടങ്കലിലായി. എങ്കിലും കർസേവകർ കൂട്ടമായി അയോധ്യയിലേക്ക്​ നീങ്ങി. ഉത്തർപ്രദേശ്​ മുഖ്യമന്ത്രി മുലായം സിങ്​ യാദവ്​ നിരവധിപേരെ അറസ്​റ്റ്​ ചെയ്​തു. 1992 ഡിസംബർ ആറിന്​ കർസേവകർ ബാബരി തകർത്തുവെന്നത്​ മറ്റൊരു ചരിത്രം.


മൂന്നുപതിറ്റാണ്ടുകൾക്ക്​​ ​േശഷം സംഘ്​പരിവാർ സർവ സന്നാഹത്തോടെയും ബാബരി ഭൂമിയിൽ രാമക്ഷേത്രത്തിന്​ ശില പാകു​േമ്പാൾ ലാലു പ്രസാദ്​ യാദവ്​ കാലിത്തീറ്റ കുംഭകോണക്കേസിൽ തടവറയിൽ കഴിയുകയാ​െണന്നത്​ ചരിത്രത്തി​െൻറ മറ്റൊരു യാദൃശ്ചികതയാകും. കോവിഡ്​ ഭീതിയിൽ രാജേന്ദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസ്​ ആശുപത്രിയി​േലക്ക്​ ലാലുവിനെ മാറ്റിയെന്ന വാർത്തയാണ്​ ഒടുവിൽ പുറത്തുവരുന്നത്​​. കലാപങ്ങളുടെ കാലത്ത്​ അതിന്​ ധൈര്യപൂർവം തടയിട്ട നേതാവെന്ന നിലയിലാകും ലാലുപ്രസാദ്​ യാദവെന്ന പേര്​ ഇന്ത്യൻ മതേതര വിശ്വാസികൾ ഓർത്തിരിക്കുക.

Show Full Article
TAGS:
Next Story