ഭോപ്പാൽ: മധ്യപ്രദേശിൽ ഒറ്റരാത്രി കൊണ്ട് ലക്ഷപ്രഭുവായി തൊഴിലാളി. പാന ജില്ലയിലെ തൊഴിലാളിയായ സുഭ്ലാലാണ് രത്നങ്ങൾ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
വീട്ടിൽ കുഴിക്കുന്നതിനിടെ 7.5 കാരറ്റ് തൂക്കമുള്ള മൂന്ന് രത്നങ്ങളാണ് ഇയാൾ കണ്ടെത്തിയതെന്ന് ഡയമണ്ട് ഓഫീസർ ആർ.കെ പാണ്ഡേ അറിയിച്ചു. ഏകദേശം 30 മുതൽ 35 ലക്ഷം വരെയാണ് വിപണിയിലെ ഇവയുടെ വിലയെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളി രത്നങ്ങൾ ഡയമണ്ട് ഓഫീസിൽ നൽകുകയായിരുന്നുവെന്നും നിയമപ്രകാരം ഇത് ലേലം ചെയ്യുമെന്നും പാണ്ഡേ കൂട്ടിച്ചേർത്തു.
12 ശതമാനം നികുതി കുറച്ച് ബാക്കി വജ്രത്തിൻെറ വിപണി വിലയുടെ 88 ശതമാനമാണ് ഇയാൾക്ക് നൽകുക. ദിവസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിലെ ബുന്ദേൽകാണ്ഡ് മേഖലയിൽ നിന്ന് 10.69 കാരറ്റിൻെറ വജ്രം കണ്ടെത്തിയിരുന്നു.