ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ ലഫ്.ഗവർണർ ഗിരീഷ് ചന്ദ്ര മുർമുവിനെ പുതിയ കൺട്രോളർ ആൻഡ് ഓഡിറ്റ് ജനറലായി നിയമിച്ചു. ശനിയാഴ്ച രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം സ്ഥാനമേറ്റെടുക്കും. വ്യാഴാഴ്ച രാത്രിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായത്.
നേരത്തെ ലഫ്.ഗവർണർ സ്ഥാനത്ത് നിന്നുള്ള മുർമുവിെൻറ രാജി രാഷ്ട്രപതി അംഗീകരിച്ചിരുന്നു. മുർമു രാജിവെച്ച ഒഴിവിലേക്ക് മനോജ് സിൻഹയേയാണ് നിയമിച്ചത്. അദ്ദേഹം വെള്ളിയാഴ്ച ചുമതലയേൽക്കും. ഗുജറാത്ത് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുർമു കഴിഞ്ഞ വർഷം ഒക്ടോബർ 29നാണ് ജമ്മുകശ്മീർ ലഫ്.ഗവർണറായി ചുമതലയേറ്റെടുത്തത്.
എന്നാൽ, രാജിയുടെ കാരണത്തെ കുറിച്ച് പ്രതികരിക്കാൻ മുർമു ഇതുവരെ തയാറായിട്ടില്ല. പുതുതായി നിയമിച്ച ലഫ്.ഗവർണർ സിൻഹ മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുമാണ്.