രാജ്യത്തെ 85 ശതമാനം കോവിഡ് ബാധിതരും എട്ടു സംസ്ഥാനങ്ങളിൽനിന്ന്
text_fieldsഭോപാൽ: രാജ്യത്തെ 85.5 ശതമാനം കോവിഡ് രോഗികളും എട്ടു സംസ്ഥാനങ്ങളിൽ നിന്ന്. 87ശതമാനം മരണവും ഈ എട്ടു സംസ്ഥാനങ്ങളിൽനിന്നുതന്നെ. കോവിഡ് വ്യാപനം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചതാണ് ഇക്കാര്യം.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്ര പ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ഭൂരിഭാഗം കോവിഡ് കേസുകളും.
പൊതുജനാരോഗ്യ വിദഗ്ധർ, വിവിധ ഡോക്ടർമാർ, മുതിർന്ന ജോയിൻറ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന 15 അംഗ സംഘത്തെ േകന്ദ്രം സംസ്ഥാനങ്ങളിലേക്ക് അയച്ചതായും അറിയിച്ചു. ജോയിൻറ് സെക്രട്ടറി ലാവ് അഗർവാളിെൻറ നേതൃത്വത്തിലുള്ള സംഘം രോഗം ഏറ്റവും രൂക്ഷമായ ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങൾ സന്ദർശിക്കുകയും കോവിഡ് സാഹചര്യം വിലയിരുത്തുകയും ചെയ്തിരുന്നു.
'കോവിഡ് മരണം കുറക്കുകയാണ് സർക്കാരിെൻറ പ്രധാന ലക്ഷ്യം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ മരണനിരക്ക് വളരെ കുറവാണ്. എങ്കിലും ഓരോ ജീവനും വിലപ്പെട്ടതാണ്. ഒാരോ മരണവും ഒഴിവാക്കുന്നതിനായി രാജ്യം പരിശ്രമിച്ചുെകാണ്ടേയിരിക്കുന്നു' -സർക്കാർ അധികൃതരിൽ ഒരാൾ അറിയിച്ചു.
കണ്ടെയ്ൻമെൻറ് പ്രദേശങ്ങളിൽ കർശന നിയന്ത്രണം തുടരണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും നിർേദശിച്ചു. പരിശോധനകളുടെ എണ്ണം ഉയർത്തണം. ഉയർന്ന ജനസംഖ്യയുള്ള പ്രദേശങ്ങളിൽ കർശന നിരീക്ഷണം വേണം. കിടക്കകൾ, ഓക്സിജൻ, വെൻറിലേറ്ററുകൾ മറ്റു ആരോഗ്യ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

