ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജമ്മു-കശ്മീർ മുൻ മന്ത്രി അബ്ദുൽ റഹീം റാത്തറുടെ മകൻ ഹിലാൽ റാത്തറുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിെൻറ റെയ്ഡ്. കശ്മീർ, ജമ്മു, ഡൽഹി, ലുധിയാന എന്നീ നഗരങ്ങളിലെ 16 ഇടങ്ങളിലാണ് റെയ്ഡുകൾ നടത്തിയത്.
ജമ്മു-കശ്മീർ ബാങ്കിൽ നിന്ന് 177.8 കോടിയുടെ വായ്പയെടുക്കുന്നതിന് ബാങ്ക് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നാണ് ഹിലാൽ റാത്തർക്കെതിരായ ആരോപണം. സി.ബി.ഐ എഫ്.െഎ.ആറിെൻറയും നികുതി വകുപ്പിെൻറ അന്വേഷണത്തിെൻറയും അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം അനുസരിച്ചാണ് കേന്ദ്ര ഏജൻസി കേസ് എടുത്ത് അന്വേഷിക്കുന്നത്.