Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. കഫീല്‍ ഖാ​െൻറ...

ഡോ. കഫീല്‍ ഖാ​െൻറ ഹരജി പരിഗണിക്കുന്നത്​ വീണ്ടും മാറ്റി; തടങ്കൽ മൂന്നുമാസം കൂടി നീട്ടാൻ നീക്കം

text_fields
bookmark_border
ഡോ. കഫീല്‍ ഖാ​െൻറ ഹരജി പരിഗണിക്കുന്നത്​ വീണ്ടും മാറ്റി; തടങ്കൽ മൂന്നുമാസം കൂടി നീട്ടാൻ നീക്കം
cancel

ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്​റ്റ്​ ചെയ്ത സാമൂഹിക പ്രവര്‍ത്തകനും ശിശുരോഗ വിദഗ്ധനുമായ ഡോ. കഫീല്‍ഖാന് വേണ്ടി സമര്‍പ്പിച്ച ഹരജി കേള്‍ക്കുന്നത് വീണ്ടും നീട്ടി. 10 ദിവസത്തേക്ക് നീട്ടിവെക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈകോടതി ബെഞ്ച് 14 ദിവസത്തേക്കാണ്​ നീട്ടിനൽകിയത്​.

ജസ്​റ്റിസുമാരായ മനോജ് മിശ്ര, ദീപക് വര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ്​ കഫീല്‍ ഖാ​െൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം 19ലേക്ക് നീട്ടിയത്​. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശ സുരക്ഷ നിയമത്തി​െൻറ (എന്‍.എസ്.എ) കാലാവധി ആഗസ്​റ്റ്​ 12ന് തീരാനിരിക്കേ അത് മൂന്നുമാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് അന്യായ തടങ്കല്‍ വീണ്ടും നീട്ടാനാണ് യോഗി സര്‍ക്കാര്‍ സമയം വാങ്ങിയതെന്ന് കഫീലി​െൻറ കുടുംബം കുറ്റപ്പെടുത്തി.


കഫീലി​െൻറ മാതാവ്​ നുജാത്ത് പർവീനാണ്​ അദ്ദേഹത്തിന്​ വേണ്ടി കോടതിയിൽ ഹരജി സമർപ്പിച്ചത്​. ​12 തവണ മാറ്റിവെച്ച ഹരജി ചൊവ്വാഴ്ച പരിഗണിച്ചപ്പോള്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പതഞ്ജലി മിശ്രയാണ് 10 ദിവസത്തേക്കുകൂടി നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടത്. കേസി​െൻറ രേഖകൾ സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ നീക്കം. എന്നാല്‍, രേഖകളെല്ലാം മാസങ്ങള്‍ക്ക് മുേമ്പ സമര്‍പ്പിച്ചിട്ടും ബോധപൂര്‍വം കേസ് നീട്ടിക്കൊണ്ടുപോകാനാണ്​ സമയം ചോദിച്ചതെന്ന് കഫീലി​െൻറ സഹോദരന്‍ അദീല്‍ ഖാന്‍ 'മാധ്യമം ഓൺലൈനി'നോട്​ പറഞ്ഞു.

2020 ഫെബ്രുവരി 13നാണ് ദേശ സുരക്ഷാ നിയമം കഫീല്‍ഖാന് മേല്‍ ചുമത്തുന്നത്. മൂന്ന് മാസത്തേക്ക് വിചാരണ കൂടാതെ തടങ്കലിലിടാവുന്ന ഈ നിയമമനുസരിച്ച്​ മെയ് 12 വരെയായിരുന്നു ജയിലിൽ കഴിയേണ്ടിയിരുന്നത്​. എന്നാൽ, യു.പി പൊലീസ്​ വീണ്ടും കോടതിയെ സമീപിച്ച്​ ഓഗസ്റ്റ് 12 വരെ തടവുനീട്ടി. ഇത്​ തീരാനിരിക്കേയാണ് വീണ്ടും മൂന്നു മാസത്തേക്കുകൂടി വിചാരണയില്ലാതെ തടങ്കല്‍ നീട്ടാൻ ശ്രമിക്കുന്നത്. 12 മാസം വരെ ഇങ്ങനെ തടവുനീട്ടാൻ എൻ.‌എസ്‌.എയിൽ വകുപ്പുണ്ട്​.

സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'ഫ്രീ ഡോ. കഫീൽ ഖാൻ'

ഭർത്താവി​െൻറ മോചനത്തിന്​ കാമ്പയിൻ നടത്തണമെന്ന്​ കഫീലി​െൻറ ഭാര്യ ശബിസ്​ത ഖാൻ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇതേതുടർന്ന്​ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ 'FreeDrKafeel' എന്ന ഹാഷ്​ടാഗോടുകൂടി പതിനായിരക്കണക്കിന്​ ​പേരാണ്​ ഇദ്ദേഹത്തി​െൻറ മോചനം ആവശ്യപ്പെട്ട്​ രംഗത്തെത്തിയത്​. ബോളിവുഡ് താരങ്ങളായ റിച്ച ചദ്ദയും സ്വര ഭാസ്‌കറും തുടങ്ങി പ്രമുഖ ഡോക്​ടർമാരും ഡോക്​ടർമാരുടെ സംഘടനകളും വരെ ഇതിൽ പങ്കാളികളായി.



2019ൽ പൗരത്വ പ്രക്ഷോഭത്തിനിടെ അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തി​െൻറ പേരിലാണ്​ 2020 ജനുവരി 29ന്​ കഫീലിനെ അറസ്​റ്റ്​ ചെയ്​തത്​. അന്ന്​ മുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്​. ഈ കേസിൽ 2020 ഫെബ്രുവരി 10ന് അലിഗഡ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജയിലിൽനിന്ന്​ മോചനം നൽകാതെ ദേശ സുരക്ഷാ നിയമ (എൻ.എസ്​.എ) 13ന് അദ്ദേഹത്തെ വീണ്ടും അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കഫീൽ ഖാൻ ഭാവിയിൽ ക്രമസമാധാന പ്രശ്​നം ഉണ്ടാക്കുമെന്നും അതിനാൽ തടങ്കലിൽ തുടരേണ്ടതുണ്ടെന്നുമായിരുന്നു ജില്ല മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിങ്ങി​െൻറ ഉത്തരവ്​.

തുടർന്ന്​ നിരവധി തവണ ജാമ്യാ​പേക്ഷയുമായി അദ്ദേഹത്തി​െൻറ ബന്ധുക്കൾ കോടതി കയറിയിറങ്ങിയെങ്കിലും നിസ്സാര കാരണങ്ങൾ പറഞ്ഞ്​ അവയെല്ലാം നിഷ്​കരുണം നീട്ടിവെച്ചു. കേസ്​ പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന്​ ജഡ്​ജിമാർ പലകുറി പിൻമാറി. ഏറ്റവുമൊടുവിൽ ജൂലൈ 27ന്​ ജാമ്യഹരജി നൽകിയപ്പോൾ വാദം കേൾക്കാൻ പോലും തയ്യാറാകാതെയാണ്​ ജഡ്​ജി പിന്മാറിയത്​. കഫീൽഖാ​​െൻറ കേസ്​ കോടതിയിൽ എത്തു​േമ്പാൾ പതിവായി അരങ്ങേറുന്ന നാടകമാണിതെന്നായിരുന്നു​ ബന്ധുക്കളുടെ പ്രതികരണം. കോവിഡ്​ പശ്​ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാരെ വിട്ടയക്കണമെന്ന സുപ്രിം കോടതി ഉത്തരവും ഇദ്ദേഹത്തി​​​​െൻറ കാര്യത്തിൽ നടപ്പാക്കിയില്ല.

കുട്ടികളുടെ ജീവൻ രക്ഷിച്ചു; യോഗിയുടെ കണ്ണിലെ കരടായി

2017 ആഗസ്​തില്‍ യോഗി ആദിത്യ നാഥി​​​​െൻറ മണ്ഡലമായ ഉത്തര്‍ പ്രദേശ്​ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറോളം കുട്ടികൾ കൂട്ടത്തോടെ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കഫീല്‍ ഖാന്‍ വാർത്തകളിൽ നിറഞ്ഞത്​. കുട്ടികളുടെ ഡോക്​ടറായ ഇദ്ദേഹം, സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചാണ്​​ രക്ഷാപ്രവര്‍ത്തം നടത്തിയത്. ഓക്​സിജൻ തീരുമെന്ന കാര്യം ദിവസങ്ങൾക്ക്​ മു​േമ്പ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണ്​ കൂട്ടമരണത്തിനിടയാക്കിയതെന്ന്​ അദ്ദേഹം മാധ്യമങ്ങളോട്​ പ്രതികരിച്ചിരുന്നു. ഇതിൽ കലിപൂണ്ട യോഗി ഭരണകൂടം അന്ന്​ തുടങ്ങിയതാണ്​ ഇദ്ദേഹത്തെ വേട്ടയാടൽ.


സംഭവത്തിന്​ ഉത്തരവാദിയാണെന്നാരോപിച്ച്​ സസ്‌പെന്‍ഷനിലായ ഡോ. കഫീല്‍ ഖാനെ ജയലിലടച്ചു. എന്നാൽ, ഇതേകുറിച്ച് അന്വേഷിച്ച ഡോക്​ടർമാരടങ്ങിയ അന്വേഷണ കമ്മീഷൻ ഇദ്ദേഹത്തിന്​ ക്ലീൻ ചിറ്റ്​ നൽകി. സംഭവം നടക്കുമ്പോൾ ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡി​െൻറ നോഡൽ ഓഫിസർ ഡോ. ഖാൻ അല്ലായിരുന്നുവെന്നും, യാതൊരു ചുമതലയും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാൻ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു എന്നുമായിരുന്നു അന്വേഷണ റിപ്പോർട്ട്​. നിരപരാധിയായ ഡോ. ഖാന് ജയിലിൽ ചെലവിടേണ്ടി വന്നത് നീണ്ട ഒമ്പതു മാസങ്ങളാണ്.

തുടർന്ന്​ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജയിൽമോചിതനായ ശേഷം കേരളത്തിലടക്കം സ്വീകരണമേറ്റുവാങ്ങിയ ഇദ്ദേഹം മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണ്​ പൗരത്വപ്രക്ഷോഭത്തി​​െൻറ​ പേരിൽ യോഗി സർക്കാർ വീണ്ടും ജയിലിലടച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsakafeel khanDr. Kafeel Khandr. kafeelYogi Adityanath
Next Story