Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറേഷൻ സാധനങ്ങൾക്ക്​...

റേഷൻ സാധനങ്ങൾക്ക്​ ഹോം ഡെലിവറി; ഇ-കൊമേഴ്​സ്​ ഭീമൻമാരുമായി ചർച്ച നടത്തി ഡൽഹി സർക്കാർ

text_fields
bookmark_border
റേഷൻ സാധനങ്ങൾക്ക്​ ഹോം ഡെലിവറി; ഇ-കൊമേഴ്​സ്​ ഭീമൻമാരുമായി ചർച്ച നടത്തി ഡൽഹി സർക്കാർ
cancel

ന്യൂഡൽഹി: പൊതുവിതരണ സംവിധാനത്തിന്​​ കീഴിലുള്ള റേഷൻ വിതരണം നവീകരിക്കുന്നതിനായി രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ഫോമുകളുമായി ചർച്ച നടത്തി ഡൽഹി സർക്കാർ. എക്കണോമിക്​ ടൈംസ്​ പുറത്തുവിട്ടു റിപ്പോർട്ട്​ പ്രകാരം അരവിന്ദ്​ കെജ്​രിവാൾ സർക്കാർ ബിഗ്​ ബാസ്​കറ്റ്​, ഗ്രോഫേഴ്​സ്​, ജിയോ മാർട്ട്​ തുടങ്ങിയ ഇ-കൊമേഴ്​സ്​ കമ്പനികളോട്​ ഇതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചർച്ചകളിലാണ്​. 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' എന്ന പദ്ധതിയുടെ കീഴിലാണ്​ പുതിയ ഒാൺലൈൻ റേഷൻ വിതരണ സംവിധാനം ഡൽഹി സർക്കാർ പരീക്ഷിക്കുക.

പുതിയ നീക്കം മുഖ്യമന്ത്രി അംഗീകരിച്ചതായും മൂന്ന്​ കമ്പനികളുമായി അദ്ദേഹം ഒാൺലൈൻ മീറ്റിങ്ങിലൂടെ കാര്യങ്ങൾ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്​. സംസ്ഥാനത്ത്​ പ്രവർത്തിക്കുന്ന മറ്റുചില പലചരക്ക്​ ഡെലിവറി സ്റ്റാർട്ടപ്പുകളെയും തങ്ങളുടെ ഒാൺലൈൻ റേഷൻ വിതരണ സംവിധാനത്തിലേക്ക്​ സർക്കാർ ക്ഷണിച്ചിട്ടുണ്ട്​.

'പദ്ധതിയുടെ ഭാഗമാവുന്നതിനായി​ എന്തൊക്കെയാണ്​ ആവശ്യകതകൾ എന്ന്​ വിശദീകരിക്കാൻ വേണ്ടി മാത്രമാണ് സർക്കാർ ഞങ്ങളുമായി കൂടിക്കാഴ്​ച നടത്തിയത്​​. എൻഡ്​-ടു-എൻഡ്​ ലൊജിസ്റ്റിക്​സ്​ കൈകാര്യം ചെയ്യാൻ കഴിയുന്ന കമ്പനികളെ മാത്രമാണ്​ സർക്കാർ പൊതുവിതരണത്തിന്​ വേണ്ടി ഉദ്ദേശിക്കുന്നത്​. -ഒരു ഒാൺലൈൻ ഗ്രോസറി സീനിയർ എക്​സിക്യൂട്ടീവ്​ പറഞ്ഞു. പദ്ധതി പ്രകാരം സർക്കാർ അരി, പഞ്ചസാര, ഗോതമ്പ്​ പൊടി തുടങ്ങിയവ പാക്ക്​ ചെയ്​ത്​ സംസ്ഥാനത്തെ 17 ലക്ഷം വീടുകളിലേക്ക്​ എത്തിക്കും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ നേരത്തെ തന്നെ പൊതുവിതരണ സംവിധാനം സ്വകാര്യ കമ്പനികളുമായി സഹകരിച്ച്​ നവീകരിച്ചിട്ടുണ്ട്​. 2015ൽ കിശോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ്​ രാജസ്ഥാൻ സർക്കാറുമായി സഹകരിച്ച്​ റേഷൻ വിതരണം ഏറ്റെടുത്തിരുന്നു. അതേ കമ്പനി ബംഗാളിലും റേഷൻ സംവിധാനം നവീകരിച്ചിട്ടുണ്ട്​. പദ്ധതിയിലൂടെ ഫ്യൂച്ചർ ഗ്രൂപ്പ്​ വിവിധ റേഷൻ ഷോപ്പുകൾ മിനി മാളുകൾ പോലെയാക്കി മാറ്റിയിട്ടുണ്ട്​. ഇതിലൂടെ പൊതുവിതരണ സാധനങ്ങൾക്കൊപ്പം മറ്റു സാധനങ്ങൾ ഡിസ്​കൗണ്ട്​ വിലയിൽ നൽകുകയാണ്​ ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi governmentrationPublic distribution system
News Summary - Delhi Govt in Talks With BigBasket JioMart to Home-Deliver PDS Ration
Next Story