ന്യൂഡൽഹി: കോവിഡ് സാമ്പത്തിക പാക്കേജിെൻറ രണ്ടാം ഗഡുവായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 890.32 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടും.
കോവിഡ് ബാധിതരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിച്ചത്. പൊതുജനാരോഗ്യ സംവിധാനങ്ങളും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്താനാണ് രണ്ടാം ഗഡു വിനിയോഗിക്കേണ്ടത്. ആദ്യ ഗഡുവായ 3000 കോടി രൂപ ഏപ്രിലിൽ നൽകിയിരുന്നു.