Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 7 Aug 2020 12:00 PM IST Updated On
date_range 7 Aug 2020 12:00 PM IST69 ലക്ഷം പേരെ ബാധിച്ച് ബിഹാറിലെ വെള്ളപ്പൊക്കം; മരണം 21, ക്യാമ്പുകളില്‍ 12,239 പേര്‍
text_fieldsbookmark_border
പട്‌ന: ബിഹാറില്‍ തുടരുന്ന വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഇതുവരെ 69 ലക്ഷത്തിലധികം ജനങ്ങളെയാണ് വെള്ളപ്പൊക്ക കെടുതി ബാധിച്ചത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 69,03,640 പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് കണക്ക്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും (എന്‍.ഡി.ആര്‍.എഫ്) എസ്.ഡി.ആര്‍.എഫിന്റെയും 33 സംഘങ്ങളെ ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജില്ലകളിലുടനീളം ദുരിതാശ്വാസ ക്യാമ്പുകളും 1402 സമൂഹ അടുക്കളകളും സ്ഥാപിച്ചു.
12,239 പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
