ബെംഗളൂരു: കോൺഗ്രസ് പാർട്ടിയുടെ മുൻ സമൂഹ മാധ്യമ മാനേജറും മുൻ ലോക്സഭാംഗവുമായ ദിവ്യ സ്പന്ദന ഒരു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സമൂഹ മാധ്യമത്തിൽ തിരിച്ചെത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ജൂൺ മുതൽ സിനിമാ താരം കൂടിയായ ദിവ്യ സമൂഹ മാധ്യമങ്ങൾ ഉപേക്ഷിച്ചിരുന്നു. കോൺഗ്രസിനെ പ്രതിരോധിച്ച് ട്വിറ്ററിൽ സജീവമായിരുന്ന അവർ സ്വന്തം ട്വിറ്റർ ഹാൻറിൽ തന്നെ ഡിലീറ്റ് ചെയ്ത്പോവുകയായിരുന്നു.
എന്നാൽ, സമൂഹ മാധ്യമ മാനേജർ സ്ഥാനം വിെട്ടങ്കിലും അവർ പാർട്ടിയുടെ ഭാഗമാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. എന്തുകൊണ്ടാണ് ദിവ്യ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് അറിയില്ലെന്നും കോൺഗ്രസ് വിശദീകരണവുമായി രംഗത്തെത്തി. അതേസമയം വീണ്ടും സിനിമയിൽ സജീവമാകുന്നതിെൻറ ഭാഗമായാണ് ദിവ്യ സ്പന്ദനയുടെ തിരിച്ചുവരവെന്ന സൂചനയുണ്ട്.