ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും റെക്കോഡ് വർധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,538 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 20,27,075 ആയി ഉയർന്നു.
രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 41,585 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 886 കോവിഡ് രോഗികളാണ് മരിച്ചത്.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 13.78 ലക്ഷം പേർ രോഗമുക്തി നേടി. 67.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 6,07,384 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കോവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ 1,46,268 പേരാണ് ചികിത്സയിലുള്ളത്. 3,05,521 പേർ രോഗമുക്തി നേടി. കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് 16,476 പേരാണ് മരിച്ചത്.