ടെക്കിയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
text_fieldsചെന്നൈ: നൂങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കൂടി നടന്നുപോകുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. റെയില്‍ വേ പ്ളാറ്റ്ഫോമിന് അടുത്തുള്ള കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ ചിത്രമാണിത്. സംഭവം നടന്ന നൂങ്കമ്പക്കം റെയില്‍ വേ സ്റ്റേഷനില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിരുന്നില്ല.
സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ഇയാളെ കുറിച്ചറിയുന്നവര്‍ 1512 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊലീസ് വിളംബരം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ദൃക്സാക്ഷികളായവര്‍ കൃത്യമായ വിവരങ്ങള്‍ പൊലീസിന് കൈമാറാതിരുന്നത് കേസന്വേഷണത്തെ ബാധിച്ചിരുന്നു. മേയ് 24 നാണ് ഓഫിസിലത്തൊന്‍ ട്രെയിന്‍ കാത്തുനിന്ന സ്വാതി(24) യെ പ്ളാറ്റ്ഫോമിലിട്ട് യുവാവ് വെട്ടികൊലപ്പെടുത്തിയത്.