Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ മധ്യദൂര...

ഇന്ത്യയുടെ മധ്യദൂര ഭൂതല– വ്യോമ മിസൈൽ പരീക്ഷണം വിജയം

text_fields
bookmark_border
ഇന്ത്യയുടെ മധ്യദൂര ഭൂതല– വ്യോമ മിസൈൽ പരീക്ഷണം വിജയം
cancel

ബാലസോർ: ഇസ്രായേലുമായി ചേർന്ന്​ ഇന്ത്യ നിർമിച്ച മധ്യദൂര ഭൂതല– വ്യോമ മിസൈൽ വിജയകരമായി പരീക്ഷിച്ചു.  ഒഡീഷയിലെ ചാന്ദിപൂരിൽ നിന്ന്​ ഇന്ന്​ രാവിലെ 8.15 ഒാടെയായിരുന്നു പരീക്ഷണം. മിസൈൽ പരീക്ഷണം വിജയകരമാണെന്ന്​ പ്രതിരോധ ഗ​േവഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ ദിവസം നടത്താൻ തീരുമാനിച്ചിരുന്ന  മിസൈൽ പരീക്ഷണം അവസാന നിമിഷം ​ഇന്നത്തേക്ക്​ മാറ്റിവെക്കുകയായിരുന്നു. ബംഗാൾ ഉൾക്കടലിന്​ മുകളിൽ നീങ്ങുന്ന വസ്​തുവിനെ ​പ്രതിരോധിക്കാൻ റഡാർ സന്ദേശം ലഭിച്ച ഉടൻ ചാന്ദിപൂരിലെ മൂന്നാം വിക്ഷേപണത്തറയിൽ നിന്ന്​ മിസൈൽ കുതിച്ചുയർന്നു. വിവിധോ​േദ്ദശ നിരീക്ഷണ സംവിധാനവും അപകടസൂചനയെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്ന റഡാർ സംവിധാനവും ഉൾപ്പെട്ടതാണ്​ മിസൈൽ. 50-–70 കിലോമീറ്റർ വരെയാണ്​ മധ്യദൂര മിസൈലുകളുടെ പ്രഹര പരിധി.


ഡി.ആർ.ഡി.ഒക്കു കീഴ​ിലെ പ്രതിരോധ വികസന ലബോറട്ടറിയും ഇ​സ്രായേൽ ​എയ്​റോസ്​പേസ്​ ഇൻഡസ്​ട്രീസും സംയുക്​തമായാണ്​ മിസൈൽ വികസിപ്പിച്ചത്​. പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ മിസൈൽ ഇന്ത്യൻ സേനയു​ടെ ഭാഗമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drdosurface- air missile
Next Story