Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈ അന്ധേരിയിൽ തീപിടിത്തം; എട്ട് മരണം

text_fields
bookmark_border
മുംബൈ അന്ധേരിയിൽ തീപിടിത്തം; എട്ട് മരണം
cancel

മുംബൈ: മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു. ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നിലഗുരുതരമാണ്. പുലർച്ചെ 5.15ഒാടെ അന്ധേരി വെസ്റ്റിലെ വയർലെസ് റോഡിലായിരുന്നു തീപിടിത്തമുണ്ടായത്.

കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മരുന്നുവിൽപന ശാലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തിന്‍റെ ഒന്നും രണ്ടും നിലയിലേക്ക് തീ പടരുകയായിരുന്നു. ഒന്നാം നിലയിൽ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.

ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story