45 ലക്ഷത്തിന്‍െറ വ്യാജ സമ്മാനത്തിന് വീട്ടമ്മ പകരം നല്‍കിയത് ജീവന്‍
text_fieldsബംഗളൂരു: ‘നിങ്ങള്‍ക്ക് ഇത്ര ലക്ഷം രൂപ സമ്മാനമായി അടിച്ചിരിക്കുന്നു’ എന്ന സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കാത്തവര്‍ വിരളമായിരിക്കും. അത്തരമൊരു സന്ദേശത്തിനുപുറകെ പോയ വീട്ടമ്മ കബളിപ്പിക്കപ്പെട്ടെന്നറിഞ്ഞപ്പോള്‍ ജീവനൊടുക്കി. ബംഗളൂരുവിലാണ് ആരോടും പരാതി പറയാതെ രണ്ട് കുട്ടികളുടെ മാതാവായ 44കാരി ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിച്ചത്.
സ്വാമി വിവേകാനന്ദ റോഡില്‍ താമസിക്കുന്ന പാലകിനാണ് 45 ലക്ഷം രൂപ സമ്മാനമടിച്ചതായി സന്ദേശം വന്നത്. തട്ടിപ്പുകാര്‍ ഇവരില്‍നിന്ന് ഈ ‘സമ്മാന’ത്തിന് 11 ലക്ഷം രൂപയാണ് ഈടാക്കിയത്. ഇക്കാര്യങ്ങള്‍ മുതിര്‍ന്ന ഐ.ടി പ്രഫഷണലായ ഭര്‍ത്താവിനെയോ മക്കളെയോ അവര്‍ അറിയിച്ചില്ല. കാശ് നല്‍കുക മാത്രമല്ല, സമ്മാനം വാങ്ങാന്‍ ഡല്‍ഹിക്ക് പറക്കുകയും ചെയ്തു പാലക്. അവിടെ ചെന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി അറിഞ്ഞത്. വിവരമറിഞ്ഞ വീട്ടുകാര്‍ ഇവരെ ആശ്വസിപ്പിച്ചെങ്കിലും അതവരുടെ രക്ഷക്കത്തെിയില്ല.
സമ്മാനത്തുക ഡിമാന്‍റ് ഡ്രാഫ്റ്റായി അയച്ചുതരുമെന്നായിരുന്നു തട്ടിപ്പുകാര്‍ പാലകിനെ ധരിപ്പിച്ചത്. അതിന് മുന്നോടിയായി തവണകളായി വന്‍തുക പിടിച്ചുവാങ്ങുകയായിരുന്നു. ജൂണ്‍ ആറു മുതല്‍ 13 വരെ നാല് ബാങ്ക് അക്കൗണ്ടുകളിലേക്കായാണ് ഇവര്‍ പണം നിക്ഷേപിച്ചത്. രാഹുല്‍, ഹസനത്ത്, ശാബിര്‍ തുടങ്ങിയ പേരുകളിലായിരുന്നു അക്കൗണ്ടുകള്‍.
ദല്‍ഹിയില്‍നിന്ന് തിരിച്ചത്തെിയശേഷം കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മക്കള്‍ കണ്ടത്തെിയതിനാല്‍ രക്ഷപ്പെട്ടു. ഇതേതുടര്‍ന്ന് കുടുംബം ഒന്നടങ്കം പാലകിനെ ആശ്വസിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കി പണം വീണ്ടെടുക്കാമെന്ന് അവര്‍ പാലകിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയ നേരത്തായിരുന്നു ആത്മഹത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
