രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടര്‍ന്നേക്കും
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയടക്കം എതിര്‍ക്കുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ന്നേക്കും. സെപ്റ്റംബറില്‍ മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന രഘുറാം രാജന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരുടെ വിശ്വാസമാര്‍ജിച്ചാണ് കേന്ദ്രബാങ്കിന്‍െറ തലവനായി തുടരാന്‍ തയാറെടുക്കുന്നത്.
രാജന്‍ ഗവര്‍ണര്‍സ്ഥാനത്ത് തുടരുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറിയും അദ്ദേഹത്തിന്‍െറ അടുപ്പക്കാരനുമായ അരവിന്ദ് മായാറാം പറഞ്ഞു. പ്രധാനമന്ത്രിയാണ് ഇനി അവസാന തീരുമാനമെടുക്കേണ്ടത്. സെപ്റ്റംബറിലേ ഇക്കാര്യത്തില്‍ തീരുമാനമാകൂവെന്ന് മോദി അടുത്തിടെ പറഞ്ഞിരുന്നു. മോദിക്ക് രഘുറാം രാജനെ ഏറെ ഇഷ്ടമാണെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
2014ല്‍ പലിശനിരക്ക് കുറക്കാത്തതിന്‍െറ പേരില്‍ രഘുറാം രാജനെതിരെ പരാതികളുയര്‍ന്നപ്പോള്‍ മോദി തന്നെ നേരിട്ട് ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. മേലാല്‍ റിസര്‍വ് ബാങ്കുമായി കലഹമുണ്ടാക്കരുതെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി പറഞ്ഞത്.
‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബോധപൂര്‍വം തകര്‍ക്കുന്നയാള്‍’ എന്നാണ് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി രാജനെ വിശേഷിപ്പിച്ചത.് രാജനെ പുറത്താക്കാനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കടക്കം സ്വാമി കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
